

കൊച്ചി: രാജ്യത്തെ കണ്ടന്റ് നിര്‍മാതാക്കളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായി പഠനങ്ങള്‍ തെളിയിക്കുന്നു. 2022ല്‍ എട്ട് കോടി ക്രിയേറ്റേഴ്‌സ് ആയിരുന്നത് 2023ഓടെ 10 കോടി ആയെന്നാണ് കണക്ക്.

സോഷ്യല്‍ മീഡിയയില്‍ കണ്ടന്റുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഓരോരുത്തര്‍ക്കും അവരുടെ സ്ഥാനം അടയാളപ്പെടുത്തല്‍ അനിവാര്യമായി മാറി. അതിനായി അവര്‍ക്ക് വലിയ തോതില്‍ ഡാറ്റയും ആവശ്യമായി വരുന്നു. ഇത്തരുണത്തില്‍ ശരിയായ സാങ്കേതിക ഉപകരണങ്ങള്‍ തെരഞ്ഞെടുക്കുന്നത് അവര്‍ക്ക് വലിയ അനുഗ്രമായി മാറും.

സ്ട്രീമിങ് ആണെങ്കിലും പ്രവര്‍ത്തനം ആണെങ്കിലും പെട്ടെന്നുള്ള പ്രകടനം സാധ്യമാക്കുന്ന തരത്തിലുള്ള എസ് എസ് ഡികള്‍ (സോളിഡ് സ്റ്റേറ്റ് ഡ്രൈവുകള്‍) ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വലിയ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളുമായും പ്രാഥമിക ഡാറ്റയുമായും ജോലി ചെയ്യുമ്പോള്‍ വീഡിയോ എഡിറ്റര്‍മാരെ സംബന്ധിച്ച് സമയം വളരെ പ്രധാനമാണ്. വെസ്റ്റേണ്‍ ഡിജിറ്റലിന്റെ ഡബ്ല്യൂഡി ബ്ലൂ എസ്എന്‍580 എന്‍വിഎംഇ എസ്എസ്ഡികള്‍ 2ടിബി സ്റ്റോറേജിനൊപ്പം അതിവേഗതയും നല്‍കുന്നു.
1ടിബിയില്‍ 4150 എംബി/എസ് ആണ് സ്പീഡ്. 22ടിബി വരെ സ്പേസ് ഉള്ള സാന്‍ഡിസ്‌ക്ക് പ്രൊഫഷണല്‍ ജിഡ്രൈവും ലഭ്യമാണ്. ഇന്റേണല്‍ എസ്എസ്ഡിക്ക് പകരം ഉപയോഗിക്കാന്‍ എക്സ്റ്റേണല്‍ എച്ച്ഡിഡി ഉണ്ട്. ഇവ വ്യത്യസ്ത ഉപകരണങ്ങള്‍ക്ക് ഇടയില്‍ ഡാറ്റ കൈമാറ്റം എളുപ്പമാക്കുന്നു.
കംപ്യൂട്ടറുകളിലെ ഗ്രാഫിങ് പ്രൊസസിങ് യൂണിറ്റുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ ഇപ്പോള്‍ സാധ്യമാണ്. ഇവ വീഡിയോ എഡിറ്റിങ് കൂടുതല്‍ എളുപ്പമാക്കുന്നു.

