

കോഴിക്കോട്: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് മാതാവും കുഞ്ഞും മരിച്ച സംഭവം ഏറെ ഞെട്ടലുളവാക്കുന്നതും അതീവ ദുഖകരവുമാണെന്ന് ഐ എസ് എം ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി പറഞ്ഞു. വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്തും സുരക്ഷിതമല്ലാത്ത വീട്ട് വൈദ്യങ്ങളെ ആശ്രയിക്കുന്നത് അങ്ങേയറ്റം അപകടകരമെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

മരിച്ച യുവതിയുടെ കഴിഞ്ഞ മൂന്ന് പ്രസവങ്ങളും സിസേറിയന്‍ ആയിരുന്നതിനാല്‍ നാലാമത്തേതിന് കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യമായിടത്താണ് തികച്ചും നിരുത്തവാദപരമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. ബോധവല്‍ക്കരണം ഉണ്ടായിട്ടും ചികിത്സ നിഷേധിച്ചു എന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പ്രശ്‌നം അതീവ ഗുരുതരമാണ്. ആധുനിക ചികിത്സാ രീതികളോടുള്ള അന്ധമായ എതിര്‍പ്പുകള്‍ പുരോഗമിച്ച ഒരു സമൂഹത്തിന് അഭികാമ്യമല്ല. ചികിത്സാ സംവിധാനങ്ങളെ സുതാര്യമാക്കി ജനങ്ങളുടെ ആശങ്കയകറ്റേണ്ട ബാധ്യത ഗവണ്‍മെന്റിനും അനുബന്ധ വകുപ്പുകള്‍ക്കുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവായിത്തപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണം. മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
