ഓര്‍വെല്ലിന്റെ 1984ല്‍ രാജ്യാന്തര പ്രശ്‌നോത്തരി

Web Desk
1 Min Read

കോഴിക്കോട്: ജോര്‍ജ് ഓര്‍വലിന്റെ ലോക പ്രശസ്ത നോവല്‍ 1984നെ ആസ്പദമാക്കി 17നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്കായി കോഴിക്കോട് ദര്‍ശനം സാംസ്‌കാരികവേദി പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു.
വായന പക്ഷാചരണക്കാലത്ത് ചെറുപ്പക്കാരെ വായനയിലെക്ക് എത്തിക്കാന്‍ എച്ച് ആന്റ് സി ബുക്‌സ് പ്രസിദ്ധീകരിച്ച സുരേഷ് എം ജിയുടെ പരിഭാഷയില്‍ ഉള്ള നോവലിന്റെ ഒന്നാം ഭാഗത്തില്‍ നിന്നാണ് ചോദ്യങ്ങള്‍.

city exchange

പുസ്തകത്തിന്റെ പി ഡി എഫ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ജൂലൈ 10ന് ലഭ്യമാക്കും. ജൂലൈ 17ന് പ്രാഥമികതലം ഓണ്‍ലൈനില്‍ സംഘടിപ്പിക്കും. ലോകത്തെവിടെയും ഉള്ള മലയാളി വായനക്കാര്‍ക്ക് പങ്കെടുക്കാം. ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാം.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.darsanam.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: +91 9745030398.

- Advertisement -
Ad image

എന്തുകൊണ്ട് 1984:
പ്രൊപ്പഗണ്ടയും വ്യാജ വാര്‍ത്തകളും സത്യാനന്തര കാലത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഈ ആന്റി ഉട്ടോപ്യന്‍ നോവല്‍ പ്രവചിക്കുന്നു. ഫാഷിസത്തിന്റെ പ്രത്യയ ശാസ്ത്രം, വര്‍ഗീയപരമായ അതിന്റെ ഇടപെടലുകളും എക്കാലവും എങ്ങനെ ഒക്കെ ആയിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു 1984.

Share This Article
Leave a Comment
error: Content is protected !!