പാമ്പേഴ്‌സ് പ്രീമിയം കെയര്‍ പുറത്തിറക്കി

Web Desk
1 Min Read

കൊച്ചി: ഇന്ത്യയിലെ ഏറ്റവും അധികം വില്‍പ്പനയുള്ള ഡയപ്പര്‍ ബ്രാന്‍ഡ് ആയ പാമ്പേഴ്‌സ് പ്രീമിയം കെയര്‍ പുറത്തിറക്കി. താര ദമ്പതികളായ ദിഷ പല്‍മറും രാഹുല്‍ വൈദ്യയും ചേര്‍ന്നാണ് പുറത്തിറക്കിയത്.

city exchange

പുതിയതും മെച്ചപ്പെടുത്തിയതുമായ പാമ്പേഴ്സ് പ്രീമിയം കെയര്‍ വളരെ മൃദുവാണ്. സവിശേഷമായ 360 ഡിഗ്ര കോട്ടണിന്റെ മൃദുത്വത്തോടെ പുറത്തിറങ്ങുന്ന ഡയപ്പറില്‍ കുഞ്ഞിന്റെ അതിലോല ചര്‍മ്മത്തെ തിണര്‍പ്പില്‍ നിന്നും സംരക്ഷിക്കാന്‍ കറ്റാര്‍ വാഴ ഉപയോഗിച്ചുള്ള ഇന്‍ബില്‍ട് ആന്റി രാഷ് ബ്ലാങ്കറ്റും ലോഷനും ഉണ്ട്.

ഓരോ ഡയപ്പറിലെയും 10 ദശലക്ഷം മൈക്രോപോറുകള്‍ കുഞ്ഞിന്റെ ചര്‍മ്മത്തെ വായു സഞ്ചാരത്തിന് അനുവദിക്കുന്നു. തുടയിലെ കഫുകള്‍ വഴിയുള്ള ഇരട്ട സംരക്ഷണവും മാജിക് ജെല്ലും 100 ശതമാനം വരെ ചോര്‍ച്ച തടയല്‍ വാഗ്ദാനം ചെയ്യുന്നു.

ഏതൊരു സാധാരണ ഡയപ്പറിനേക്കാളും 2 മടങ്ങ് വേഗത്തില്‍ ഇവ ഈര്‍പ്പം ആഗിരണം ചെയ്യും. മാറ്റേണ്ട സമയമാകുമ്പോള്‍ ഈര്‍പ്പസൂചകം മഞ്ഞയില്‍ നിന്ന് നീലയിലേക്ക് മാറുന്നു. പാമ്പേഴ്‌സ് ഓള്‍-ഇന്‍-വണ്‍ ഡയപ്പറിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് തങ്ങള്‍ ഒന്നും ധരിക്കുന്നില്ലെന്ന് തോന്നും വിധം മൃദുവും സുഖപ്രദവുമായിരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!