ഫ്‌ളൈ വേള്‍ഡ് മൈഗ്രേഷന്‍ ആന്റ് ഓവര്‍സീസ് എഡ്യൂക്കേഷന്റെ പുതിയ ഓഫീസ് ബ്രാഞ്ച് ഉദ്ഘാടനം കൊച്ചിയില്‍

Web Desk
1 Min Read

കൊച്ചി: ഫ്‌ളൈവേള്‍ഡ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് രണ്ടാമത്തെ ഓഫീസ് എം ജി റോഡ് ഷേണായീസ് തിയേറ്ററിന് എതിര്‍വശം ശ്രീവല്‍സത്തില്‍ പ്രവര്‍ത്തനം തുടങ്ങി. സെന്റ് തെരേസാസ് കോളേജ് മാനേജരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ ഡോ. വിനീത സി എസ് എസ് ടിയുടെ സാന്നിധ്യത്തില്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍, ഫ്‌ളൈ വേള്‍ഡിന്റെ പ്രിന്‍സിപ്പല്‍ സോളിസിറ്റര്‍ താര നമ്പൂതിരി, പ്രശസ്ത സിനിമാതാരം നിരഞ്ജന അനൂപ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ്, ഫ്‌ളൈ വേള്‍ഡ് മണി, ഫ്‌ളൈ വേള്‍ഡ് ഹോം ലോണ്‍സ്, ഫ്‌ളൈ വേള്‍ഡ് ഹോളിഡേയ്‌സ് തുടങ്ങിയ വിശാലമായ ഫ്‌ളൈ വേള്‍ഡ് അംബ്രല്ല ഓര്‍ഗനൈസേഷനുകളുടെ ഭാഗമാണ് ഫ്‌ളൈവേള്‍ഡ് മൈഗ്രേഷന്‍ ആന്റ് ഓവര്‍സീസ് എഡ്യൂക്കേഷന്‍. ഫ്‌ളൈവേള്‍ഡ് ഗ്രൂപ്പ് സി ഇ ഒ റോണി ജോസഫ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രിന്‍സ് ജേക്കബ് എബ്രഹാം, ഡയറക്ടര്‍ റോബി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

city exchange

2023 ജനുവരി 4ന് വൈകിട്ട് മൂന്നു മുതല്‍ ആറു വരെ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ആര്‍ട്സ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ മീറ്റ് ദി മൈഗ്രേഷന്‍ ലോയര്‍ പ്രോഗ്രാമിലൂടെ ഓസ്ട്രേലിയന്‍ മൈഗ്രേഷന്‍ ലോയര്‍ നേരിട്ട് കണ്ടുമുട്ടാനുള്ള അവസരം ഫ്‌ളൈവേള്‍ഡ് എല്ലാ കുടിയേറ്റക്കാര്‍ക്കും നല്‍കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്ക് ഇത് മികച്ച വേദിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്വ. അനിത മൈഗ്രേഷന്‍ ലോയര്‍ +919072627001.

TAGGED:
Share This Article
Leave a Comment
error: Content is protected !!