എഡോക്‌സി ട്രെയിനിംഗ് സെന്റര്‍ ഇനി ഖത്തറിലും; ഗ്രാന്‍ഡ് ഓപ്പണിംഗ് ജൂലൈ 19ന്

Web Desk
1 Min Read

ദോഹ: ആഗോളതലത്തില്‍ പ്രൊഫഷണല്‍- കോര്‍പ്പറേറ്റ് ട്രെയിനിംഗ് രാഗത്തെ മുന്‍നിര സ്ഥാപനമായ എഡോക്‌സി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്താരാഷ്ട്ര കേന്ദ്രം ഇനി ഖത്തറിലും. ദോഹ ആസ്ഥാനമായി പ്രവര്‍ത്തനസജ്ജമായ ‘എഡോക്‌സി ട്രെയിനിംഗ് സെന്ററി’ന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് ചടങ്ങ് ജൂലൈ 19ന് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ദോഹയിലെ 343 അല്‍സദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊളിവാര്‍ഡിലെ ഓഫീസ് 502ലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

city exchange

2018ല്‍ ദുബായില്‍ സ്ഥാപിതമായ എഡോക്‌സി, മൈക്രോസോഫ്റ്റ് ഓഫീസ്, കാഡ് എന്നിവയില്‍ ബി2സി ട്രെയിനിംഗ് പ്രോഗ്രാമുകളുമായാണ് തുടക്കം കുറിക്കുന്നത്. പിന്നീട്, 22ഓളം സവിശേഷ മേഖലകളിലായി 400ലധികം കരിയര്‍ വികസന കോഴ്‌സുകളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു. സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ സയന്‍സ്, ഇ പി ആര്‍, കാഡ് ഡിസൈന്‍, ഓയില്‍ ആന്റ് ഗ്യാസ്, ഹ്യൂമന്‍ റിസോഴ്‌സസ്, സോഫ്റ്റ് സ്‌കില്‍സ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

2020ലാണ് ബി2ബി ട്രെയിനിംഗ് മേഖലയിലേക്ക് എഡോക്‌സി കടക്കുന്നത്. ഇതിനകം 17 രാജ്യങ്ങളിലായി 300ലധികം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി തയ്യാര്‍ ചെയ്ത തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍, പ്രതിരോധം, ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ കമ്പനികള്‍.

2024ല്‍ ലണ്ടന്‍ ആസ്ഥാനമായി എഡോക്സി പുതിയ അന്താരാഷ്ട്ര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു. ഇതിനു ശേഷം മൂന്നാമത്തെ അന്താരാഷ്ട്ര കേന്ദ്രമാണ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്.

- Advertisement -
Ad image

സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹ്യൂമന്‍ ക്യാപിറ്റല്‍ വികസനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഖത്തര്‍ എന്ന് എഡോക്‌സി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ശറഫുദ്ദീന്‍ മംഗലാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!