ഇന്റര്‍നാഷണല്‍ മുഅല്ലിം കോണ്‍ഫറന്‍സ് ശനിയാഴ്ച

Web Desk
1 Min Read

കോഴിക്കോട്: സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്റര്‍നാഷണല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസ്സകളിലെ അധ്യാപകരുടെ ആഗോള സംഗമം ശനിയാഴ്ച കോഴിക്കോട്ട് നടക്കും. ഇന്ത്യക്ക് പുറത്ത് മദ്രസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന ഐ സി എഫ് ഇന്റര്‍നാഷണലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 300ഓളം മുഅല്ലിംകള്‍ പങ്കെടുക്കും.

city exchange

കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങി നേതാക്കള്‍ പങ്കെടുക്കും.

സമ്മേളനത്തില്‍ പ്രമുഖ ട്രെയ്‌നര്‍മാര്‍ നേതൃത്വം നല്‍കുന്ന വിവിധ ട്രെയിനിങ് സെഷനുകളും മദ്രസ കരിക്കുലം, സമീപനം, മെത്തഡോളജി എന്നിവയില്‍ ചര്‍ച്ചയും നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് സമാപന സമ്മേളനം.

ഇന്റര്‍നാഷണല്‍ മുഅല്ലിം കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!