ദി പയനിയര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

കൊച്ചി: ഗള്‍ഫാര്‍ ഡോ. പി മുഹമ്മദലിയുടെ വാണിജ്യ സാമൂഹ്യ മേഖലകളിലെ സംഭാവനകള്‍ വിശദീകരിക്കുന്ന ഡോ. എന്‍ എം ഷറഫുദ്ദീന്റെ പുസ്തകം ദി പയനിയര്‍ പ്രകാശനം ചെയ്തു. കൊച്ചി ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീമിന് നല്‍കി മുന്‍ അംബാസഡര്‍ വേണു രാജാമണി പ്രകാശനം നിര്‍വഹിച്ചു. ഡോ. അഷറഫ് കടക്കല്‍ പുസ്തക പരിചയം നടത്തി.

city exchange

പ്രവാസി മലയാളി സംരംഭകന്‍ എന്ന നിലയില്‍ കേരളത്തെ മറക്കാതെ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഗള്‍ഫാര്‍ മുഹമ്മദലിക്ക് സാധിച്ചുവെന്ന് വേണു രാജാമണി പറഞ്ഞു. പ്രൊഫഷണലായി ജീവിതം തുടങ്ങിയിട്ടും സംരംഭകത്വമെന്ന റിസ്‌ക് ഏറ്റെടുക്കാന്‍ ഗള്‍ഫാര്‍ മുഹമ്മദലി തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ സ്‌നേഹം നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വത്തിലൂടെ സമൂഹത്തിന് മാതൃകയാകാനും ഗള്‍ഫാര്‍ പി മുഹമ്മദലിക്ക് കഴിഞ്ഞുവെന്നും വേണു രാജാമണി പറഞ്ഞു.

സംരാഭകര്‍ക്കെല്ലാം മാതൃകയാണ് ഗള്‍ഫാര്‍ പി മുഹമ്മദലിയെന്ന് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം പറഞ്ഞു.

ഹൈബി ഈഡന്‍ എം പി അധ്യക്ഷത വഹിച്ചു. കഴിവും പരിശ്രമവും സത്യസന്ധതയും ഉപയോഗിച്ചാണ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

- Advertisement -
Ad image

മനുഷ്യരുമായി എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് ഗള്‍ഫാര്‍ പി മുഹമ്മദലി തനിക്കു കാണിച്ചു തന്നതായി പി രാമചന്ദ്രന്‍ പറഞ്ഞു.

ലോക്നാഥ് ബെഹ്റ,, വി എ ഹസ്സന്‍, സിദ്ദീഖ് അഹമ്മദ്, സി പി സാലി, ഗള്‍ഫാര്‍ പി മുഹമ്മദലി, ഡോ. എന്‍ എം ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി എച്ച് അബ്ദുല്‍ റഹീം സ്വാഗതവും ഷാമില്‍ ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!