

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വളണ്ടിയര്‍ കോര്‍ഡിനേറ്ററും സൗത്ത് ആഫ്രിക്ക, ബ്രസീല്‍, റഷ്യ ലോകകപ്പുകളില്‍ മീഡിയാ കോര്‍ഡിനേറ്ററുമായി പ്രവര്‍ത്തിച്ച പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനും എഴുത്തുകാരനുമായ പി കെ നൗഷാദ് മാസ്റ്ററെ ഖത്തര്‍ ജി സി സി നൗഷാദ് അസോസിയേഷന്‍ ആദരിച്ചു.

ചടങ്ങില്‍ ഖത്തര്‍ നൗഷാദ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് ചൊക്ലി, ജനറല്‍ സെക്രട്ടറി നൗഷാദ് എടപ്പാള്‍, നൗഷാദ് പാനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
