

പയ്യന്നൂര്‍: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സംഘടിപ്പിക്കുന്ന സീതി സാഹിബ് അക്കാദമിക് പാഠശാലയ്ക്ക് പയ്യന്നൂര്‍ മണ്ഡലത്തില്‍ തുടക്കമായി. പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം പയ്യന്നൂര്‍ മുന്‍സിപ്പല്‍ ഓഫീസില്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ് കെ നൗഷാദ് നിര്‍വ്വഹിച്ചു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി കെ ഷബീര്‍ അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീര്‍ ഇഖ്ബാല്‍ മുഖ്യപ്രഭാഷണം നടത്തി. ശരീഫ് പെരിങ്ങോം, മുര്‍ഷിദ് കോയിപ്ര, സമീര്‍ പെടേന, മുഹമ്മദ് കരമുട്ടം, പി സി ഫായിസ്, അഫ്‌സല്‍ രാമന്തളി, കെ കെ ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
