

ദോഹ: അന്തരിച്ച മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനത്തില്‍ ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു.

ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു.
വിവരസാങ്കേതിക രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ഇന്ത്യയെ വികസിത രാജ്യങ്ങളുടെ മുന്‍ നിരയിലെത്തിച്ചത് രാജീവ് ഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളുടേയും പദ്ധതികളുടെയും ഫലമാണെന്ന് സമീര്‍ ഏറാമല പറഞ്ഞു.

ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയംഗം ജോണ്‍ ഗില്‍ബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. കംപ്യൂട്ടറും മൊബൈല്‍ ഫോണുകളുമുള്‍പ്പെടെ എല്ലാ ഇലക്ട്രോണിക്ക് ഉത്പന്നങ്ങളും ആഡംബര വസ്തുക്കളുടെ പട്ടികയില്‍ നിന്നും ആവശ്യവസ്തുക്കളുടെ പട്ടികയിലേക്ക് മാറുകയും അതെല്ലാം സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് വരെ പ്രാപ്യമായ നിലയിലേക്ക് എത്തുകയും ചെയ്ത വന്‍ സാങ്കേതി വിപ്ലവത്തിന് നാന്ദി കുറിച്ചത് രാജീവ് ഗാന്ധിയുടെ കാലത്താണെന്ന് ജോണ്‍ഗില്‍ബര്‍ട്ട് മുഖ്യപ്രഭാഷണത്തില്‍ ഓര്‍മ്മപ്പെടുത്തി.
പ്രസിദ്ധമായ കൂറുമാറ്റ നിരോധന നിയമവും സത്രീധന നിരോധന നിയമവും ആന്റി ഡിഫമേഷന്‍ ബില്ലും രാജീവ് ഗാന്ധിയുടെ ഭരണത്തിലെ പ്രധാന നേട്ടങ്ങളില്‍ ചിലതാണെന്ന് മുഖ്യപ്രഭാഷകന്‍ ചുണ്ടിക്കാട്ടി. നാസര്‍ വടക്കേക്കാട്, കരീം നടക്കല്‍, മനോജ് കൂടല്‍, ഷംസുദ്ദീന്‍ ഇസ്മയില്‍, ജോയ് പോള്‍, ഷിബു ഇബ്രാഹിംകുട്ടി, സലീം ഇടശ്ശേരി, മുജീബ്, രാഗേഷ് മഠത്തില്‍, ടി കെ നൗഷാദ്, റഷീദ് വാഴക്കാല തുടങ്ങിയവര്‍ സംസാരിച്ചു.
സദ്ഭാവന ദിവസ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ‘രാജീവ് ഗാന്ധി ആധൂനിക ഇന്ത്യയുടെ മാര്‍ഗ്ഗദര്‍ശ്ശി’ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. വിഷയമവതരിപ്പിച്ചെ ജൂട്ടസ്സ് പോള്‍ ചര്‍ച്ചയ്ക് തുടക്കം കുറിച്ചു.
വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച രാജീവ് ഗാന്ധിയുടെ നയങ്ങളും പദ്ധതികളും പരിപാടികളും ഇന്ത്യയുടെ പുരോഗതിക്ക് നല്കിയ സംഭാവനകള്‍ മുഴുനീളം ചര്‍ച്ച ചെയ്യപ്പെട്ടു.
ശാസ്ത്ര സാങ്കേതിക രംഗത്തെ വന്‍കുതിച്ച് ചാട്ടത്തിന് സഹായകമായ നയങ്ങളേയും പദ്ധതികളേയും കുറിച്ച് ഷഹീന്‍ മജീദ്, ജസ്റ്റിന്‍ ജോണ്‍, അനീസ് മലപ്പുറം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സാമൂഹ്യ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച സുപ്രധാന നിയമ നിര്‍മാണങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു നൗഫല്‍ കട്ടുപ്പാറ, സല്‍മാന്‍ മണപ്പുറത്ത്, ജാഫര്‍, സയ്യിദ് തുടങ്ങിയവരും ലോകരാഷ്ട്രങ്ങളുടെ മുന്‍ നിരയില്‍ ശക്തവും സ്വതന്ത്രവുമായ ഇന്ത്യ എന്ന കാഴ്ച്ചപ്പാടോയുള്ള രാജീവ് ഗാന്ധിയുടെ വിദേശ നയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ സിഹാസ് ബാബു, ഇര്‍ഫാന്‍ ഖാലിദ്, റഹീം കൊടുവള്ളി എന്നിവരും സംസാരിച്ചു.
കൂടുതല്‍ കെട്ടുറപ്പും ശക്തവും വികസിതവുമായ ഭാരത സൃഷ്ടിക്കായി രാഷ്ട്രീയവും സംഘടനാപരവുമായ യുവാക്കളുടെ പങ്കിനെകുറിച്ച് നടന്ന ചര്‍ച്ചയില്‍ ഷംസുദ്ദീന്‍ ഇസ്മയില്‍, ജോയ് പോള്‍, സജീഷ് കൊടുവള്ളി, കിഫില്‍ മാമ്പറ, രാഗേഷ് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
ജോണ്‍ ഗില്‍ബര്‍ട്ട് അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതവും ജോാര്‍ജ്ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

