സാമൂഹിക പുരോഗതിക്ക് കുടുംബകങ്ങള്‍ വേദിയാകണം: ക്യു കെ ഐ സി

Web Desk
1 Min Read

ദോഹ: വിദ്യാര്‍ഥികളുടെ സര്‍ഗ്ഗശേഷി സാമൂഹിക നന്മക്ക് ഉതകുംവിധം ഫലപ്രദമായി ഉപയോഗിക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയ്യെടുക്കണമെന്നും ധാര്‍മ്മിക വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുന്നിടത്തേ സാമൂഹിക നന്മകള്‍ വളരുകയുള്ളൂവെന്നും ലോക കേരള സഭ അംഗവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുറഊഫ് കൊണ്ടോട്ടി പ്രസ്താവിച്ചു. ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിനു (ക്യു കെ ഐ സി) കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ മദ്‌റസ 2022- 23 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ധാര്‍മികമായ ചുറ്റുപാടില്‍ നമ്മുടെ കുട്ടികളെ വളര്‍ത്തുന്നതിലൂടെ ഉത്തമമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന കടമയാണ് ഓരോ രക്ഷിതാവും നിറവേറ്റുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് മതപരമായ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന മദ്റസകള്‍ ഉത്തമമായ ദൗത്യമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവേശനോത്സവത്തില്‍ ‘മക്കള്‍: നാം നിരാശരാകണോ?’ എന്ന വിഷയത്തില്‍ വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ സ്വലാഹി, ‘സ്‌നേഹപൂര്‍വ്വം മക്കളോട്’ എന്ന വിഷയത്തില്‍ സലാഹുദ്ധീന്‍ സലാഹി എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

ക്യു കെ ഐ സി പ്രസിഡന്റ് മുജീബുറഹ്മാന്‍ മിശ്കാത്തി അധ്യക്ഷത വഹിച്ചു. തര്‍ബിയ്യ വാര്‍ഷിക പരീക്ഷയിലെ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം, അല്‍മനാര്‍ മദ്‌റസ വെക്കേഷന്‍ ക്ലാസ് ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ ഖത്തര്‍ യൂനിവേഴ്‌സിറ്റി ലക്ചറര്‍ അസ് ലം കാളികാവ് നിര്‍വ്വഹിച്ചു.

പുതിയ അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ക്ക് 55559756, 66292771 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മാനേജ്മന്റ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!