ആക്ഷനും ഇരുക്ക്, കാതലും ഇരുക്ക്; ഹിറ്റടിച്ച് ‘തലൈവന്‍ തലൈവി’ ട്രെയിലര്‍

Web Desk
1 Min Read

ചെന്നൈ: വിജയ് സേതുപതി, നിത്യാ മേനോന്‍ എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളുമായി ജോഡി ചേരുന്ന ‘തലൈവന്‍ തലൈവി’യുടെ ട്രെയിലറിന് ആരാധകരില്‍ നിന്നും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ട്രെയിലര്‍ മണിക്കൂറുകള്‍ കൊണ്ടു തന്നെ ആഗോള തലത്തില്‍ ട്രെന്‍ഡിങ്ങായിരിക്കയാണ്.

city exchange

നര്‍മ്മം, പ്രണയം, പിണക്കം, ദാമ്പത്യത്തിലെ സങ്കീര്‍ണത, വൈകാരികത എന്നിങ്ങനെ പ്രമേയ ഉള്ളടക്കം കൊണ്ട് എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പോലെ ഹ്യൂമര്‍, ആക്ഷന്‍ ലൗ പാക്ക്ഡ് ഫാമിലി ഡ്രാമയാണ് ‘തലൈവന്‍ തലൈവി’.

ഒട്ടനവധി നല്ല സിനിമകള്‍ നല്‍കിയിട്ടുള്ള തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിര്‍മ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസിനു വേണ്ടി ജി ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ‘തലൈവന്‍ തലൈവി’യുടെ രചനയും സംവിധാനവും ഹിറ്റ് മേക്കര്‍ പാണ്ഡിരാജ് നിര്‍വഹിച്ചിരിക്കുന്നു. ചെമ്പന്‍ വിനോദ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

യോഗി ബാബു, ആര്‍ കെ സുരേഷ്, ശരവണന്‍, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയ, മൈനാ നന്ദിനി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം.

- Advertisement -
Ad image

ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ആരാധക പ്രീതി നേടി ട്രെന്‍ഡിങ്ങായി തുടരുന്നു എന്നത് ശ്രദ്ധേയമാണ്.

ഛായാഗ്രഹണം: എം സുകുമാര്‍, ചിത്രസംയോജനം: പ്രദീപ് ഈ രാഘവ്, നൃത്ത സംവിധാനം: ബാബു ഭാസ്‌കര്‍, സംഘട്ടന സംവിധാനം: കലൈ കിങ്സണ്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറ സാങ്കേതിക വിദഗ്ദ്ധരില്‍ പ്രധാനികള്‍.

സെന്തില്‍ ത്യാഗരാജന്‍, അര്‍ജുന്‍ ത്യാഗരാജന്‍ എന്നിവരാണു നിര്‍മ്മാതാക്കള്‍. ജൂലൈ 25ന് ലോകമെമ്പാടും റീലീസ് ചെയ്യുന്ന ‘ തലൈവന്‍ തലൈവി’ എച്ച് എം അസോസിയേറ്റ്‌സ് കേരളത്തില്‍ റിലീസ് ചെയ്യും. പി ആര്‍ ഒ സി കെ അജയ് കുമാര്‍.

Share This Article
Leave a Comment
error: Content is protected !!