
കൊച്ചി: ബഹ്റൈന്‍ ആസ്ഥാനമായ വി കെ എല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രവേശനമായി ജെ വി കെ മോട്ടോഴ്‌സ് ഷോറൂമിന്റെ ഉദ്ഘാടനം വൈറ്റിലയില്‍ നടന്നു. ബഹ്റൈനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ വി കെ എല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ ജെ വി കെ മോട്ടോഴ്‌സ് ആരംഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഷോറൂം ഉദ്ഘാടനം കേരള വ്യവസായ- നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. വി കെ എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍, പ്രശസ്ത സിനിമാതാരം ബൈജു സന്തോഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവിധ മേഖലകളിലെ പ്രമുഖര്‍, വ്യവസായ പ്രതിനിധികള്‍, തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അംഗപരിമിതരായ അഞ്ചുപേര്‍ക്ക് ജെ വ ികെ മോട്ടോഴ്‌സിന്റെ സ്വന്തം ഉത്പന്നങ്ങളിലൊന്നായ ആല്‍ഫാ എക്‌സ് എല്‍ ഇലക്ട്രിക് മുച്ചക്രവാഹനം സമ്മാനിച്ചു.
ചടങ്ങില്‍ സംസാരിച്ച ഡോ. വര്‍ഗീസ് കുര്യന്‍, ഇന്ത്യയില്‍ നവീനവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങള്‍ അവതരിപ്പിക്കുകയാണ് വി കെ എല്‍ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. ജെ വി കെ മോട്ടോഴ്‌സിന്റെ ഉദ്ഘാടനം ഗ്രൂപ്പിന്റെ വളര്‍ച്ചയിലെ നിര്‍ണായക ഘട്ടമാണെന്നും ഇന്ത്യയിലെ വിപണിയോട് ഗ്രൂപ്പ് കാണിക്കുന്ന ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ആധുനിക ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ ശ്രേണി പ്രദര്‍ശിപ്പിച്ചിരുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും ഗ്രീന്‍ മൊബിലിറ്റി പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം അന്തര്‍ദേശീയ ബിസിനസ് സഹകരണം ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവയ്പ്പായാണ് ചടങ്ങ് വിലയിരുത്തപ്പെടുന്നത്.
പരിസ്ഥിതി സൗഹൃദവും നവീനവുമായ ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയാണ് വൈറ്റില അണ്ടര്‍പാസിന് സമീപത്തെ പുതിയ ഷോറൂമില്‍ അവതരിപ്പിച്ചിരിക്കുന്നത്.

