Entertainment
പ്രണയാക്ഷരങ്ങള്‍; പുതുമയുള്ള പ്രേമ കാവ്യം
കോട്ടയം: സെവന്‍ സീ പ്രോഡക്ഷന്‍സിനു വേണ്ടി ആര്‍ ശ്രീനിവാസ സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് പ്രണയാക്ഷരങ്ങള്‍. ബിജു എബ്രഹാം ബാംഗ്ലൂര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.
ഒരിടവേളക്ക് ശേഷം തമിഴില്‍ നിന്നും നാസര്‍, പ്രകാശ് രാജ്, സുഹാസിനി എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത ഈ സിനിമക്കുണ്ട്.
കൂടാതെ ബിജു എബ്രഹാം, രജിത് കുമാര്‍ റഫീഖ് ബെന്‍, സുന്ദരന്‍, പീറ്റര്‍ ടൈറ്റസ്, രേവതി, അംഗനെ വിശാഖ, അംബിക, ലത ദാസ്, കാര്‍ത്തിക ശ്രീരാജ്, നന്ദ ആനന്ദ്, റോജ പ്രഭാത്, മഞ്ജു ജയചന്ദ്രന്‍, ജെയ്സി ടിജോ, മിഥുല റോസ്, പാര്‍വതി, കൃഷ്ണ പ്രിയ, ഹരിത, നിഷ്ന യൂസഫ്, മേരിക്കുട്ടി, മാസ്റ്റര്‍ അനിരുദ്ധ് ജയചന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ഗാനങ്ങള്‍- കൃഷ്ണ, രമേശ് കുടമാളൂര്‍, ബിജു എബ്രഹാം ബാംഗ്ലൂര്‍, സംഗീതം- സുരേഷ് പേരിനാട്, രഞ്ജിനി സുധീരന്‍, ക്യാമറ- ശാസ്ത, കോസ്റ്റിയുംസ്- സുജ പാലക്കാട്, പ്രൊജക്ട് ഡിസൈനര്‍- ലത ദാസ്, ആര്‍ട്ട് ഡയറക്ടര്‍- അഖില്‍ കുമ്പിടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രിയ ചെന്നൈ.
ഓഗസ്റ്റ് മധ്യത്തോടെ പ്രണയാക്ഷരങ്ങളുടെ ചിത്രീകരണം കോയമ്പത്തൂരില്‍ ആരംഭിക്കും. മടിക്കേരി, ചെറുതുരുത്തി കലാമണ്ഡലം, കോട്ടയം എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും. നിര്‍മ്മാണം സെവന്‍ സീ പ്രോഡക്ഷന്‍സ്, വിതരണം സണ്‍ പിക്ചര്‍സ്.