ലഹരി സാമൂഹ്യ വ്യാപനത്തിന്റെ ഉത്തരവാദി സര്‍ക്കാരുകള്‍; കര്‍ശന നടപടികള്‍ കൈക്കൊള്ളണം: കെ എം സി സി പാലക്കാട്

Web Desk
1 Min Read

ദോഹ: ലഹരി സാമൂഹ്യ വ്യാപനത്തിന്റെ ഉത്തരവാദി സര്‍ക്കാരുകളാണെന്നും കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും കെ എം സി സി ഖത്തര്‍ പാലക്കാട് ഇഫ്താര്‍ മീറ്റ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളുമായി ലഹരിയില്‍ അകപ്പെട്ട ഇളംതലമുറകളുടെ കടും കൈകളും സാമൂഹിക അടിത്തറ തകര്‍ക്കുന്ന നിലയില്‍ ലഹരി ഉപയോഗവും അത് സുലഭമായി ലഭ്യമാക്കുന്നതിന് ഉണ്ടായ സാഹചര്യമാണെന്നും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണ കര്‍ത്താക്കള്‍ക്കും സംസ്ഥാന ഗവണ്‍മെന്റിനും ഉദ്യോഗസ്ഥര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

city exchange

ഗുരുതരമായ അനാസ്ഥയും രാഷ്ട്രീയ ഇടപെടലുകളും കുറ്റവാളികളെ സംരക്ഷിക്കാന്‍ ഉപയോഗിക്കപ്പെടുന്നത് കണ്ണികളെ സഹായിക്കുന്നതിന്റെ തെളിവുകളാണ്. ഇത് പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിക്കുകയും കുടുംബങ്ങളെ ചിന്തയിലാഴ്ത്തുകയും ചെയ്യുന്നു.

പ്രവാസികളായ രക്ഷിതാക്കളുടെ മക്കളെയും ഭാവിയെയും സംബന്ധിച്ചുള്ള ആശങ്ക വര്‍ധിച്ചുവരുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. നിയമങ്ങള്‍ ഗൗരവമായി നടപ്പാക്കാനും കര്‍ശന നടപടികള്‍ കൈക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം. ലഹരിയെ കുറിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്നും ഈ ദുരന്തം തടയാന്‍ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ട് അസര്‍ പള്ളിപ്പുറം അനുവാദകനായ പ്രമേയം സെക്രട്ടറി മൊയ്തീന്‍ കുട്ടി അവതരിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!