

കോഴിക്കോട്: ചന്ദ്രിക ദിനപത്രം മുന്‍ജീവനക്കാരന്‍ കോഴിക്കോടന്‍ വീട്ടില്‍ മമ്മദ്‌കോയ (73)
പയ്യാനക്കല്‍ പി എം ഹൗസില്‍ നിര്യാതനായി. ഭാര്യ: പടിഞ്ഞാറേമാളിയേക്കല്‍ ഹിന്തത്ത് (കുഞ്ഞു). മക്കള്‍: നുസ്രത്ത്, ജുമൈലത്ത്, ഫര്‍ഹത്ത്, സാദത്ത്. മരുമക്കള്‍: നാസര്‍ അലി (ദുബായ്), നസീം (മസ്‌ക്കത്ത്), മുഹമ്മദ് അഷ്റഫ് (ഖത്തര്‍), ഫാത്തിമ മഹീദ.

സഹോദരങ്ങള്‍: കെ വി അബ്ദുല്ലക്കോയ, കെ വി ആലിക്കോയ (റോയല്‍ ടെക്‌സ് സെഞ്ചറി കോംപ്ലക്‌സ്), കെ വി അബൂബക്കര്‍ കോയ (റിട്ട. സര്‍ക്കുലേഷന്‍ ഓഫീസര്‍ മലയാള മനോരമ കോഴിക്കോട്), കെ വി ഹംസക്കോയ (ടി കെ പി), കെ വി ഉസ്മാന്‍ കോയ (പ്രസി : ലൈസെന്‍സ്ഡ് പ്ലംബേഴ്‌സ് അസോസിയേഷന്‍), കെ വി ആയിഷബി (അസ്മ), കെ വി ഉമ്മര്‍കോയ.

മയ്യത്ത് നമസ്‌ക്കാരം ശനിയാഴ്ച രാവിലെ 9:30ന് കണ്ണംപറമ്പ് ഖബര്‍സ്ഥാന്‍ പള്ളിയില്‍.

