കെ പി ഉമ്മറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കണം

Web Desk
1 Min Read

കോഴിക്കോട്: യുവതരംഗും വാര്‍മുകിലും സംയുക്തമായി കെ പി ഉമ്മറിന്റ ഇരുപതാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണം നടത്തി.

city exchange

മണ്‍മറഞ്ഞ് 20 വര്‍ഷമായിട്ടും അനശ്വരനായ നടന്‍ കെ പി ഉമ്മറിന് ജന്മനാടായ കോഴിക്കോട്ട് ഉചിതമായ ഒരു സ്മാരകവും വരാത്തതില്‍ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. പ്രഗത്ഭ നടന് അര്‍ഹമായ ഒരു സ്മാരകം സ്ഥാപിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

സാഹിത്യകാരി കെ പി സുധീര ഉദ്ഘാടനം ചെയ്തു. യുവതരംഗ് പ്രസിഡണ്ട് ബി വി മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു. വാര്‍മുകില്‍ ചെയര്‍മാന്‍ എ വി റഷീദ് അലി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ പി ഉഷാദേവി ടീച്ചര്‍, എന്‍ സി അബുബക്കര്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍മുകില്‍ കണ്‍വീനര്‍ രേഖ അജിത്ത് സ്വാഗതവും യുവതരംഗ് ജനറല്‍ സെക്രട്ടറി സി ടി ഇമ്പിച്ചിക്കോയ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

തുടര്‍ന്ന് ഉമ്മര്‍ ചിത്രങ്ങളിലെ ഗാനങ്ങളുടെ സംഗീത സന്ധ്യയും പ്രശസ്ത വയലിനിസ്റ്റ് മണികണ്ഠന്റെ വയലിന്‍ ഷോയും നടന്നു.

Share This Article
Leave a Comment
error: Content is protected !!