കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി രാജിവെച്ചു

Web Desk
1 Min Read

ന്യൂദല്‍ഹി: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും ജെ ഡി യുവിന്റെ കേന്ദ്രമന്ത്രി ആര്‍ സി പി സിങും രാജിവെച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമുള്ള ഏക മന്ത്രിയാണ് നഖ്‌വി. ജെ ഡി യു ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് ആര്‍ സി പി സിങ്.

city exchange

പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം രാജിവെച്ച മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും.

നേരത്തെ നഖ്വിയുടെ രാജ്യസഭാ കാലാവധി പൂര്‍ത്തിയായിരുന്നു. രണ്ട് മന്ത്രിമാരും ബുധനാഴ്ച പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമര്‍പ്പിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം നഖ്‌വി ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയുമായി പാര്‍ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന ബി ജെ പി നേതാവായ നഖ്‌വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്. മന്ത്രിസഭാ യോഗത്തില്‍ അവരുടെ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.

- Advertisement -
Ad image

ആര്‍ സി പി സിങ്ങിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ബി ജെ പിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി ബി ജെ പി അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന സൂചനകളും നിലവിലുണ്ട്.

Share This Article
Leave a Comment
error: Content is protected !!