സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട സ്ഥലമേറ്റെടുപ്പിന് അധികതുക അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം വരെയുള്ള ഭാഗത്തെ 74.41 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ആവശ്യമായ അധിക തുക കിഫ്ബിയില്‍ നിന്നും അനുവദിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, കിഫ്ബി സി ഇ ഒ എന്നിവര്‍ക്ക് കത്തെഴുതി.

city exchange

പുതിയ വാല്യൂവേഷന്‍ അനുസരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് ഏകദേശം 1000 കോടി രൂപ വേണ്ടി വരും. നിലവില്‍ കിഫ്ബിയില്‍ നിന്നും 437.28 കോടി രൂപയാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് അനുവദിച്ചത്.

സ്ഥലമേറ്റെടുക്കുന്നതിന് അധിക തുക അനുവദിച്ചാല്‍ മാത്രമേ ഈ പദ്ധതി സമയബന്ധിതമായി തീര്‍ക്കുവാന്‍ കഴിയുകയുള്ളു എന്നും കത്തില്‍ സൂചിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!