

കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ യോര്‍ദ്ധനാപുരത്ത് പണികഴിപ്പിച്ച ഹൈടെക് അങ്കണവാടിയുടേയും വല്യാട്ടുചിറ പുനരുദ്ധാരണ പദ്ധതിയുടേയും ഉദ്ഘാടനം ബെന്നി ബെഹനാന്‍ എം പി നിര്‍വ്വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. റോജി എം ജോണ്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.

വാര്‍ഡ് അംഗം ബിനോയ് കൂരന്‍ സ്വാഗതം ആശംസിച്ചു. എം പി ഫണ്ടില്‍ നിന്നും അങ്കണവാടിക്കായി 20 ലക്ഷം രൂപയും വല്യാട്ടുചിറയുടെ പുനരുദ്ധാരണത്തിനായി 19 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്.

മുന്‍ എം എല്‍ എ പി ജെ ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചന്‍, ഫാ. ജോസഫ് കോഴിക്കോടന്‍, ഫാ. വര്‍ഗീസ് അറക്കല്‍, കാമാക്ഷി ചന്ദ്രശേഖരന്‍ മേല്‍ശാന്തി, പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശാന്ത ചാക്കോ, ഷിജി വര്‍ഗീസ്, അമ്പിളി ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വാരന്‍, കാലടി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റെന്നി പാപ്പച്ചന്‍, ബി ജെ പി മണ്ഡലം പ്രസിഡന്റ് ഷീജ സതീഷ്, പഞ്ചായത്തംഗങ്ങളായ സിജു കല്ലുങ്ങല്‍, ശാന്ത ബിനു, ഷിജ സെബാസ്റ്റ്യന്‍, ഷാനിത നൗഷാദ്, ഐ സി എസ് സൂപ്പര്‍വൈസര്‍ സൈനബ, അങ്കണവാടിക്ക് വേണ്ടി സ്ഥലം വിട്ടുനല്‍കിയ ഇട്ടൂപ്പ് ചെറിയാന്‍ അരീക്കല്‍, എല്‍ദോ ചെറിയാന്‍ അരീക്കല്‍, വെല്‍ഫെയര്‍ കമ്മിറ്റി അംഗം സുരേഷ് മംഗലത്തറ, ജയന്‍ എന്‍ ശങ്കരന്‍, ബിനു പാറയ്ക്ക, ബെന്‍സ് ബെനഡിക്ട് എന്നിവര്‍ സംസാരിച്ചു. ഡോ. ജെ ആന്റണി കലാസാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ പ്രഥമ അക്ഷരശ്രീ ചെറുകഥാ പുരസ്‌കാരം നേടിയ തൃശൂര്‍ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജേര്‍ണലിസ്റ്റ് അധ്യാപകനായ വി ദിലീപ്, ഗോവയില്‍ നടന്ന 37-ാമത് നാഷണല്‍ ഗെയിംസില്‍ വെങ്കലം ലഭിച്ച ശരണ്‍ ഷാജി, സായി ശങ്കര കേന്ദ്രം ഡയറക്ടര്‍ ശ്രീനിവാസന്‍, എം ഒ സെബാസ്റ്റ്യന്‍, വറീത് മൂന്നു പീടിയേക്കല്‍, പദ്മനാഭന്‍ മഠത്തിപ്പറമ്പില്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

