15 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ച് വി പി എസ് ലേക്ഷോര്‍

Web Desk
1 Min Read

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രവര്‍ത്തനം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വി പി എസ് ലേക്ഷോര്‍ ആശുപത്രി ഓഹരിയുടമകള്‍ക്ക് 15 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 2016ല്‍ വി പി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ ആശുപത്രി ഏറ്റെടുത്ത ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ലാഭവിഹിതമാണിത്. കഴിഞ്ഞ വര്‍ഷം അഞ്ച് ശതമാനമാണ് ലാഭവിഹിതം നല്‍കിയത്.

city exchange

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വി പി എസ് ലേക്ഷോറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു എന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ”കോവിഡ് കാലം ഉയര്‍ത്തിയ വെല്ലുവിളികളോട് പോരാടേണ്ടി വന്നെങ്കിലും കേരളത്തിലെ ആരോഗ്യരംഗത്ത് മുന്നില്‍ തന്നെ നില്‍ക്കാന്‍ കഴിഞ്ഞു. കോവിഡിന്റെ വെല്ലുവിളികള്‍ നിലനിന്നിരുന്നപ്പോഴും കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തോളം രോഗികള്‍ക്ക് സേവനം നല്‍കാന്‍ ആശുപത്രിക്ക് കഴിഞ്ഞു”.

വി പി എസ് ലേക്ഷോറിന്റെ സേവനം വടക്കന്‍ കേരളത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് വി പി എസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. നിരവധി ക്ലിനിക്കല്‍ ഡിപ്പാര്‍ട്മെന്റുകളോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രം പ്രദേശത്തെ ജനങ്ങള്‍ക്ക് തുടര്‍ച്ചയായ സേവനം നല്‍കി വരുന്നു.
കഴിഞ്ഞ വര്‍ഷം കൊച്ചി വി പി എസ് ലേക്ഷോര്‍ കേരളത്തിലെ ആദ്യ കൃത്രിമ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അതിനൊപ്പം തന്നെ ലോകത്തിലെ ഏറ്റവും ആധുനികമായ കാത്ത് ലാബ് കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുകയും ചെയ്തു. ഇക്കാലത്തിനിടെ ലിവര്‍ ട്രാന്‍സ്പ്ലാന്റില്‍ 96 ശതമാനവും കിഡ്നി ട്രാന്‍സ്പ്ലാന്റില്‍ 96-98 ശതമാനവുമാണ് വി പി
എസ് ലേക്ഷോറിന്റെ വിജയനിരക്ക്. കോവിഡിന് ശേഷം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചികില്‍സിക്കാനായി പ്രത്യേക പോസ്റ്റ് കോവിഡ് ക്ലിനിക്കും ഉറക്ക സംബന്ധമായ അസുഖങ്ങള്‍ക്കായി സ്ലീപ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്കും ആരംഭിച്ചു.

- Advertisement -
Ad image

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ നിരവധി വികസന – സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞവര്‍ഷം വി പി എസ് ലേക്ഷോര്‍ പങ്കാളിയായി. സാമൂഹ്യ പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് കാലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി നിരവധി പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും നടത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!