
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ സി.പി.എം അംഗങ്ങളും. കോഴിക്കോട്ടെ ഡിവൈഎഫ്‌ഐ നേതാവ് അഡ്വ മുഹമ്മദ് ഇര്‍ഷാദ് ഉള്‍പ്പടെ മൂന്നുപേരെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഐ.എന്‍.എല്ലിലെ പടലപ്പിണക്കങ്ങളും മറ്റു വിവാദങ്ങളും ഈയിടെ ഇടതുമുന്നണിക്കും ഭരണത്തിനും ഹാനികരമായി മാറിയിരുന്നു. തുടര്‍ന്ന് നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. മന്ത്രിയെയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് പറയപ്പെടുന്നുണ്ട്.

