ലഹരി സൈബര്‍ ക്രൈം; എസ് എസ് എഫ് ജനകീയ പ്രക്ഷോഭത്തിലേക്ക്

Web Desk
1 Min Read

കോഴിക്കോട്: വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബര്‍ തട്ടിപ്പുകള്‍ നിരന്തരമായി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ് എസ് എഫ് (സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) ‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.
ജനുവരി മാസത്തില്‍ മാത്രം സംസ്ഥാനത്ത് ആറ് കൊലപാതകങ്ങളാണ് ലഹരിയുടെ ഉപയോഗം മൂലം നടന്നത്.

city exchange

അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്നത് വന്‍തോതിലുള്ള ലഹരി വസ്തുക്കളാണ്. ഇതില്‍ കുറഞ്ഞ അളവിലുള്ളത് മാത്രമാണ് പിടിക്കപ്പെടുന്നത്. ലഹരി വിതരണക്കാര്‍ക്ക് പിന്നിലുള്ള വന്‍ റാക്കറ്റുകളെ പിടിക്കാന്‍ പൊലീസിനോ എക്‌സൈസ് വകുപ്പിനോ സാധിക്കാതിരിക്കുന്നത് കൂടിയാണ് ഇത്തരത്തിലുള്ള ലഹരിയുടെ അതിവ്യാപനത്തിന്റെ കാരണം.

ജനുവരി ഇരുപതിന് സംസ്ഥാനത്തെ നൂറ്റിമുപ്പത്തി രണ്ട് കേന്ദ്രങ്ങളില്‍ ഡിവിഷന്‍ ഘടകങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപനത്തോടെയാണ് പദ്ധതികള്‍ക്ക് ഔദ്യാഗിക തുടക്കം കുറിച്ചത്. സംസ്ഥാനത്തെ 10000 ഗ്രാമങ്ങളില്‍ നടത്തുന്ന ‘പ്രക്ഷോഭ തെരുവില്‍’ മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മുഴുവന്‍ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലെയും അധികൃതര്‍ക്ക് സംഘടനയുടെ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ പൗരാവകാശ രേഖ സമര്‍പ്പിക്കും.

രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങി പ്രാദേശിക നേതൃത്വം മുതലുള്ള എല്ലാവരെയും ഒരുമിച്ചുകൂട്ടി നടത്തുന്ന സ്‌നേഹ സംവാദസദസ്സുകളില്‍ ബോധവത്ക്കരണ ശ്രമങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനപദ്ധതികള്‍ ചര്‍ച്ച ചെയ്യും. മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികള്‍ വിവിധ ഘടകങ്ങളില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുക്കും.

- Advertisement -
Ad image

ഫെബ്രുവരി ആദ്യവാരം സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവികളുടെ കാര്യാലയങ്ങള്‍ക്ക് മുന്നില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ ഭരണകൂടങ്ങള്‍ക്കും മുഴുവന്‍ ജനപ്രതിനിധികള്‍ക്കും നിവേദനം സമര്‍പ്പിക്കും. സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍, ലഘുലേഖ വിതരണം, സ്‌കൂളുകളിലും കോളേജുകളിലും സംഘടയുടെ കലാലയ ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ തുടങ്ങി അമ്പതിലധികം വൈവിധ്യമായ പരിപാടികള്‍ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!