വിനോദ് വി നായര്‍ക്ക് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്), ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി), ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐ എസ് സി), ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ ബി പി സി) എന്നിവയുടെ നേതൃത്വത്തില്‍ വിനോദ് വി നായര്‍ക്ക് യാത്രയയപ്പ് നല്‍കി.

city exchange

ഐ സി ബി എഫിന്റെ മുന്‍ ആക്ടിംഗ് പ്രസിഡന്റ്, ഐ സി സിയുടെ മുന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ഇന്ത്യന്‍ സമൂഹത്തിനായി പ്രവര്‍ത്തിച്ച വിനോദ് വി നായര്‍ക്ക് ഐ സി സി അശോകാ ഹാളില്‍ നടത്തിയ യാത്രയയപ്പ് അദ്ദേഹത്തോടുള്ള ആദരവിന്റെ തെളിവായിരുന്നു.

ഐ സി ബി എഫ് പ്രസിഡന്റായും ഐ സി സി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ച കാലത്ത് വിനോദ് വി നായരുടെ ശ്രദ്ധേയമായ നേതൃത്വത്തെയും എണ്ണമറ്റ സംഭാവനകളെയും ചടങ്ങിനെത്തിയവര്‍ എടുത്തുപറഞ്ഞു.

- Advertisement -
Ad image

ചടങ്ങില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ ബി പി സി പ്രസിഡന്റ് ജാഫർ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!