

തിരുവനന്തപുരം: നന്മ ബാലയരങ്ങ് തിരുവനന്തപുരം ജില്ലാ കലാപഠന ശില്പശാല വഴുതക്കാട് ലെനിന്‍ ബാലവാടിയില്‍ കവി എന്‍ എസ് സുമേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കവിയും നാടക രചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.

ആര്‍ കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നന്മ ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ, സിനിമ, ടി വി താരം വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ബാലയരങ്ങ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ എസ് ദാസ്, നന്മ സംസ്ഥാന കമ്മിറ്റി അംഗം സുനില്‍ പട്ടിമറ്റം, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുന്നത്തൂര്‍ ജെ പ്രകാശ്, മുതുവിള മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


സംഗീതം, നാടകം, നൃത്തം, നാടന്‍ പാട്ട്, ചിത്രരചന, പാവ നാടകം എന്നിവയില്‍ ജോയി നന്ദാവനം, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, എം നാഷീദ്, വിനിത മനോജ്, മാളവിക എന്നിവര്‍ കുട്ടികള്‍ക്കായി ക്ലാസുകള്‍ എടുത്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

മെയ് 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാനതല ശില്പശാലയില്‍ പങ്കെടുപ്പിക്കുന്നതിനായി 10 കുട്ടികളെ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്തു.

