
ദുബൈ:യു എ ഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ രാജ്യത്ത് തുടരാം.വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീഡാണ് നീട്ടിയത്.ഗ്രേസ് പീരീയഡ് 90 മുതല്‍ 180 ദിവസം വരെ നീട്ടിയതായി യു.എ.ഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി ബിന്‍ അഹ്‌മദ് അല്‍ സിയൂദി അറിയിച്ചു. നിലവില്‍ ഇത് 30 ദിവസമാണ്.തൊഴില്‍ നഷ്ടമായ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തീരുമാനം ആശ്വാസമാകും. ആറുമാസത്തെ കാലയളവിനുള്ളില്‍ രാജ്യത്ത് താമസിച്ചുകൊണ്ട് തന്നെ പുതിയ ജോലി കണ്ടെത്താം.

