വേള്‍ഡ് ആര്‍ട്ട് കഫേ മാഗസിന്‍ പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: സാം പ്രൊഡക്ഷന്‍ നിര്‍മിച്ച ‘ഉരു’ സിനിമയെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ മാഗസിന്‍ വേള്‍ഡ് ആര്‍ട്ട് കഫേ ഇംഗ്ലീഷില്‍ തയ്യാറാക്കിയ പ്രത്യേക പതിപ്പ് നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ജെ കെ മേനോന്‍ മാഗസിന്‍ മാനേജിംഗ് എഡിറ്ററും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ മന്‍സൂര്‍ പള്ളൂരില്‍ നിന്നും എറ്റുവാങ്ങി പ്രകാശനം ചെയ്തു. സംവിധായകന്‍ ഇ എം അഷ്റഫ് ചടങ്ങില്‍ സംബന്ധിച്ചു.
ബേപ്പൂരിലെ ഉരു നിര്‍മ്മാണവും അതിന്റെ മേല്‍നോട്ടക്കാരനായ പ്രവാസിയുടെ ജീവിതവും അടിസ്ഥാനമാക്കിയ ഉരുവില്‍ മാമുക്കോയയും മഞ്ജു പത്രോസും പ്രധാന വേഷം ചെയ്യുന്നു. ഉരു ഉടന്‍ റിലീസാകും.

city exchange
Share This Article
Leave a Comment
error: Content is protected !!