നഞ്ചമ്മയും വിനോദ് കോവൂരും പാടിയ സ്റ്റേഷന്‍ 5ലെ ആദ്യ ഗാനം

Web Desk
1 Min Read

കൊച്ചി: ഇന്ദ്രന്‍സ് ചേവംബായി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സ്റ്റേഷന്‍ 5’ എന്ന ചിത്രത്തിലെ ‘കേലെ കേലെ കുംബ മൂപ്പന്ക്ക് മൂന്നു കുംബ ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേല്‍ കണ്ണ് വെച്ച് ..’ എന്നു തുടങ്ങുന്ന ആദ്യ ഗാനം പ്രസിദ്ധ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ പുറത്തിറക്കി. ‘അയ്യപ്പനും കോശിയും’ ഫെയിം നഞ്ചമ്മയും വിനോദ് കോവൂരും ആലപിച്ച ഗാനം പുറത്തിങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ഗാനാസ്വാദകര്‍ സ്വീകരിച്ച് നെഞ്ചിലേറ്റി.

city exchange

പ്രകാശ് മാരാര്‍ രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍ തന്നെയാണ്. സെയ്ഫ് ഗാര്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സാണ് ഗാനം യൂ ട്യുബിലൂടെ റീലീസ് ചെയ്തിട്ടുള്ളത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി എ മായ നിര്‍മ്മിച്ച ‘സ്റ്റേഷന്‍ 5’ ജനുവരി ഏഴിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്.

‘തൊട്ടപ്പന്‍’ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. പ്രതാപ് നായരാണ് ചിത്രത്തിന്റെ രചയിതാവും ഛായാഗ്രാഹകനും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!