തിയേറ്ററുകള്‍, ആസ്വാദനത്തിന്റെ നല്ല ഓര്‍മ്മകള്‍ സീരീസിലെ മൂന്നാമത്തെ ടീസര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: തിയേറ്ററുകളില്‍ സിനിമ കാണുന്നതിന്റെ രസം പറഞ്ഞ് ടി.കെ രാജീവ്കുമാര്‍ ചിത്രം ബര്‍മുഡയുടെ മൂന്നാമതെ ടീസര്‍ റിലീസായി. ജൂലായ് 29നാണ് ചിത്രം റിലീസാകുന്നത്. തിയേറ്ററിലെ സിനിമാനുഭവം ഓര്‍മ്മിപ്പിക്കുന്ന ബര്‍മ്മുഡ ടീസറുകള്‍ സീരീസായി തുടര്‍ന്നും ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

city exchange

ഷെയ്ന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ബര്‍മ്മുഡ’ ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനോടെയെത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യമുള്ള ഒന്നാണ്. കൃഷ്ണദാസ് പങ്കിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഴകപ്പന്‍ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രമേഷ് നാരായണനാണ്. വസ്ത്രാലങ്കാരം: സമീറ സനീഷ്. പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!