

കൊച്ചി: നവാഗത സംവിധായകനായ ബിബിന്‍ പോള്‍ സാമുവേല്‍ ഒരുക്കിയ സ്പോര്‍ട്സ് ഡ്രാമ ചിത്രം ‘ആഹാ’ സീ കേരളം ചാനലില്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറിനെത്തുന്നു.

1980കളിലും 1990കളിലും ഏകദേശം 15 വര്‍ഷത്തോളം വടംവലി മത്സര രംഗത്ത് സജീവമായി നിന്ന് ഒന്നിന് പിറകെ മറ്റൊന്നായി വിജയ കിരീടം ചൂടിക്കൊണ്ടിരുന്ന ആഹാ നീലൂര്‍ എന്ന ടീമിനെയും അതിലെ അംഗമായ കൊച്ചിനെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. ഇരുപത് വര്‍ഷം മുമ്പുള്ള കാലഘട്ടത്തില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ആ കാലഘട്ടത്തിനു ശേഷം ഒരു കൂട്ടം ചെറുപ്പക്കാരിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അവരെ ആഹാ ടീമുമായി കോര്‍ത്തിണക്കി വടംവലിയുടെ ആവേശത്തിലേക്ക് പ്രേക്ഷകരെ തിരികെ എത്തിക്കുകയാണ് ഈ സിനിമ.

ഇന്ദ്രജിത്ത് സുകുമാരന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരോടൊപ്പം മനോജ് കെ ജയന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മലയോര തനിമയുടെ മനോഹാരിത അതേ ഭംഗിയോടെ ക്യാമറയില്‍ പകര്‍ത്താന്‍ ഛായാഗ്രഹകനായ രാഹുല്‍ ബാലചന്ദ്രന് സാധിച്ചു. പ്രശസ്ത പിന്നണി ഗായിക സയനോരയുടെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍ ചിത്രത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു.
കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ നീലൂരില്‍ നിന്നുള്ള ആഹാ വടംവലി ടീമില്‍നിന്നും അതിലെ അംഗമായ റോയി നീലൂര്‍ എന്ന വ്യക്തിയില്‍നിന്നും പ്രചോദനം ഉള്‍കൊണ്ട് ടോബിറ്റ് ചിറയത്ത് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.
പ്രേക്ഷകര്‍ക്ക് എന്നും പുതുമകള്‍ സമ്മാനിക്കുന്ന സീ കേരളം ചാനല്‍ വേറിട്ട ഒട്ടനേകം പരിപാടികളാണ് ഇപ്പോള്‍ ജനങ്ങള്‍ക്കായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്നു മുതല്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, വൂള്‍ഫ്, ഓപ്പറേഷന്‍ ജാവ, ചതുര്‍മുഖം, ലാല്‍ബാഗ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ വേള്‍ഡ് പ്രീമിയറിനു ലഭിച്ച വമ്പന്‍ സ്വീകാര്യതയ്ക്ക് ശേഷമാണ് ആഹായുമെത്തുന്നത്. ആഹാ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ വൈകുന്നേരം 3.30ന് സീ കേരളം ചാനലില്‍ കാണാം.

