സസ്‌പെന്‍സും ദുരൂഹതയും നിറച്ച് നിണം സെപ്റ്റംബര്‍ 30ന്

Web Desk
1 Min Read

കൊച്ചി: മൂവിടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ അമര്‍ദീപ് പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലര്‍ ചിത്രം ‘നിണം’ സൈനപ്ലേ ഒ ടി ടിയില്‍ സെപ്റ്റംബര്‍ 30 മുതല്‍ സ്ട്രീമിംഗ് നടക്കും. ധര്‍മ്മത്തിനു ച്യുതി വരുത്തുമ്പോള്‍ ഹിംസ പാപമല്ലാതായിത്തീരുന്ന ഫാമിലി റിവഞ്ച് ത്രില്ലറില്‍ സൂര്യകൃഷ്ണ നായകനും കലാഭവന്‍ നന്ദന നായികയുമാണ്.

city exchange

ഗിരീഷ് കടയ്ക്കാവൂര്‍, ലതാദാസ്, ശരത് ശ്രീഹരി, സജിത് സോമരാജന്‍, മനീഷ് മോഹനന്‍, രഞ്ജിത് ഗോപാല്‍, അജയ്, മിഥുന്‍ പുലരി, ബെന്‍ സെബാസ്റ്റ്യന്‍, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു.

ബാനര്‍- മൂവിടുഡേ ക്രിയേഷന്‍സ്, നിര്‍മ്മാണം- അനില്‍കുമാര്‍ കെ, സംവിധാനം- അമര്‍ദീപ്, ഛായാഗ്രഹണം- വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം- വിഷ്ണുരാഗ്, പ്രോജക്ട് ഡിസൈനര്‍- ജയശീലന്‍ സദാനന്ദന്‍, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, ഗാനരചന- സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം- സുധേന്ദുരാജ്, ആലാപനം- സിയാ ഉള്‍ ഹക്ക്, ഫര്‍ഹാന്‍, എം ആര്‍ ഭൈരവി, ത്രില്‍സ്- അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍- ഷാന്‍ എസ് എം കടയ്ക്കാവൂര്‍, കല- ബിനില്‍ കെ ആന്റണി, ചമയം- പ്രദീപ് വിതുര, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികള്‍- സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ്, ബി ബി കോട്ടയം, ഡി ഐ- മനു ചൈതന്യ, ഓഡിയോഗ്രാഫി- ബിജു ബേസില്‍, മ്യൂസിക് മാര്‍ക്കറ്റിംഗ്- ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡിസൈന്‍സ്- പ്ലാനറ്റ് ഓഫ് ആര്‍ട്ട് സ്റ്റുഡിയോ, സ്റ്റില്‍സ്- വിജയ് ലിയോ, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!