
കൊച്ചി: മജീഷ്യനായി ആസിഫ് അലി നായകനായെത്തുന്ന പൂര്‍ണ്ണമായും മാജിക് പ്രമേയമാക്കി ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ ഗംഭീര പെര്‍ഫോമന്‍സാണെന്ന് സൂചന നല്‍കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും പ്രാധാന്യം നല്‍കുന്ന പ്രേക്ഷകന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന ചിത്രമാണ് ഹൗഡിനി എന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു.

ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ, ദി സീക്രട്ട് ഓഫ് വിമന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം ഹൗഡിനി വരുന്നത്. ബ്ലൂ ഹില്‍ നൈല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രത്തിന്റ നിര്‍മാണം നിര്‍വഹിക്കുന്നത്. പ്രജേഷ്‌സെന്‍ മൂവി ക്ലബാണ് ചിത്രത്തിന്റ സഹനിര്‍മാണം. അബ്ബാസ് സിറാജ്, ഷംസീര്‍ ഹംസ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാണ്. ചിത്രത്തിന്റ സിനിമാറ്റോഗ്രാഫര്‍ നൗഷാദ് ഷെരീഫ്, എഡിറ്റര്‍- ബിജിത് ബാല, ആര്‍ട്ട്- ത്യാഗു തവനൂര്‍ എന്നിവരാണ്.
ബിജിബാല്‍ ആണ് ഹൗഡിനി ചിത്രത്തിന്റ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘ആകാശമായവളേ…’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടെതാണ് ഗാനരചന. വെള്ളത്തിന് ശേഷം സംഗീത വിസ്മയം തീര്‍ക്കാന്‍ പ്രജേഷ് സെന്‍- ബിജിപാല്‍ കോംബോ എത്തുന്നു എന്നതും ഈ ചിത്രത്തിന്റ പ്രത്യേകതയാണ്.
അന്തരിച്ച പ്രശസ്ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന
ചിത്രത്തില്‍ ഗുരു സോമസുന്ദരം, പ്രശാന്ത് അലക്‌സാണ്ടര്‍, ക്രിസ് വേണുഗോപാല്‍, ഡോ. അമര്‍ രാമചന്ദ്രന്‍, ദേവി നായര്‍, വിവിയ ശാന്ത്,
ഗീതി സംഗീത, ഡോ. പ്രസീദ, ട്വിങ്കിള്‍ ജോബി, അഞ്ചു എബ്രഹാം, ശ്രീറാം, അധീഷ് ദാമോദരന്‍, ഡോ. ഷിനു, ജോഹന്‍ സാം ജോബി, മാസ്റ്റര്‍ വൈഭവ് സുരേഷ്, ജിതേന്ദ്രന്‍, സുചിത്ര, സന്ധ്യ രമേശ്, സാക്കിര്‍ മനോളി, ജിജിന, അമര പല്ലവി, മനോജ് മാത്രാടന്‍ തുടങ്ങി നിരവധി പേര്‍ വേഷമിടുന്നു.
ചിത്രത്തിന്റ മറ്റ് അണിയ റപ്രവര്‍ത്തകര്‍ ഇവരാണ്- മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം: അഫ്രീന്‍ കല്ലന്‍, സൗണ്ട് ഡിസൈന്‍: അരുണ്‍ രാമവര്‍മ തമ്പുരാന്‍, ഓഡിയോഗ്രാഫി: അജിത് എ ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്തു പിരപ്പന്‍കോട്, സെക്കന്റ് യൂണിറ്റ് കാമറ: ലെബിസണ്‍ ഗോപി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഗിരീഷ് മാരാര്‍, ത്രില്‍സ്: മാഫിയ ശശി, ഡി ഐ: ആക്ഷന്‍ ഫ്രെയിം മീഡിയ, കളറിസ്റ്റ്: സുജിത് സദാശിവന്‍, ഡിജിറ്റല്‍ കണ്ടന്റ് മാനേജര്‍: ബാലു പരമേശ്വര്‍, സ്‌ക്രിപ്റ്റ് ആന്‍ഡ് ഡയറക്ടര്‍ അസോസിയേറ്റ്: എം കുഞ്ഞാപ്പ, വീ എഫക്‌സ് ഡയറക്ടര്‍: രന്‍തീഷ് രാമകൃഷ്ണന്‍, സിങ്ക് സൗണ്ട്: എല്‍ ജെ മൈല്‍ സ്റ്റുഡിയോ, മാജിക് കൊറിയോഗ്രാഫര്‍: സമീര്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍: പ്രദീപ് മേനോന്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേഷന്‍: ഷിബിരാജ്, പി ആര്‍ ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്, ഡിജിറ്റല്‍ പബ്ലിസിറ്റി: ബ്രാന്‍ഡ് പിക്‌സ്, താമിര്‍ ഓക്കേ, സ്റ്റില്‍ ഫോട്ടോഗ്രാഫി: ലെബിസണ്‍ ഫോട്ടോസ്, അജീഷ് കടയ്ക്കല്‍, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, പ്രൊമോഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്: പ്രതീഷ് ശേഖര്‍.

