മൈത്രി ബഹ്‌റൈന്‍ ശുചീകരണ തൊഴിലാളികള്‍ക്കായി സേവന പ്രവര്‍ത്തനം നടത്തി

Web Desk
1 Min Read

മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തെ അവിസ്മരണീയമാക്കി മൈത്രി ബഹ്റൈന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് സേവന പ്രവര്‍ത്തനം സംഘടിപ്പിച്ചു.

city exchange

സമൂഹത്തിന്റെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന ഹീറോകളായ തൊഴിലാളിക്കുള്ള ആദരം മൈത്രി ബഹ്റൈന്‍ സമര്‍പ്പിച്ചു.

ചടങ്ങില്‍ പ്രസിഡന്റ് സലിം തയ്യിലിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സക്കിര്‍ ഹുസൈന്‍ സ്വാഗതം ആശംസിച്ചു. ഉപദേശക സമിതി അംഗം ഷിബു പത്തനംതിട്ട ഉദ്ഘാടനം നിര്‍വഹിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ സുനില്‍ ബാബു മെയ്ദിന സന്ദേശം നല്‍കി. ട്രഷറര്‍ അബ്ദുല്‍ബാരി നന്ദി അറിയിച്ചു.

കെ എം സി സി ആക്ടിങ് സെക്രട്ടറി അഷ്റഫ് കാട്ടിപ്പീടിക, ചാരിറ്റി കണ്‍വീനര്‍ അന്‍വര്‍ ശൂരനാട്, ജോയിന്റ് കണ്‍വീനര്‍ നവാസ് കുണ്ടറ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പരിപാടിയെ ഉജ്ജ്വലമാക്കി. പടവ് നേതാക്കളായ മുസ്തഫ പട്ടാമ്പിയും ഉമര്‍ പനായിക്കുളവും സന്നിഹിതരായി.

- Advertisement -
Ad image

അസിസ്റ്റന്റ് ട്രഷറര്‍ ഷാജഹാന്‍, ജോയിന്റ് സെക്രട്ടറി ഷബീര്‍ ക്ലാപ്പന, അംഗത്വ കണ്‍വീനര്‍ അബ്ദുല്‍ സലീം, അസിസ്റ്റന്റ് അംഗത്വ കണ്‍വീനര്‍ റജാബുദീന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നിസാം, സഹദ് സലിം, ഇര്‍ഫാന്‍ എന്നിവരുടെ സജീവ സാന്നിധ്യവും പ്രവര്‍ത്തനവും പരിപാടിക്ക് കരുത്തായി.

തൊഴിലാളികളുടെ അനന്തമായ പരിശ്രമങ്ങളെ ആദരിക്കുകയും അവരുടെ ദിനചര്യയില്‍ സന്തോഷത്തിന്റെ ചെറിയ പ്രകാശം വിതറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രവര്‍ത്തനം എല്ലാവരുടെയും ഹൃദയം കീഴടക്കി.

Share This Article
Leave a Comment
error: Content is protected !!