Connect with us

Community

സംഘപരിവാരത്തിന്റെ ബി ടീമാകാനുള്ള ശ്രമമാണ് സജി ചെറിയാന്റെ പ്രസ്താവന: ഹൈദര്‍ ചുങ്കത്തറ

Published

on


ദോഹ: ലോകത്തെ എഴുതപ്പെട്ട ഭരണഘടനകളില്‍ മഹത്തരമെന്ന് ലോകം അംഗീകരിച്ച ഇന്ത്യയുടെ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കണമെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ആവശ്യപ്പെട്ടു. ഡോ. അംബേദ്കര്‍ മുതല്‍ ഉള്ള ഭരണഘടനാ ശില്‍പ്പികളെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കൂലിയെഴുത്തുകാരെന്നു വിശേഷിപ്പിക്കുക വഴി ഇന്ത്യയിലെ സംഘപരിവാര നേതാക്കളുടെ ബി ടീമാനാകാനുള്ള ശ്രമത്തിലാണ് കേരളത്തിലെ സി പി എം എന്നും ഹൈദര്‍ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഇന്‍കാസ് പ്രസിഡണ്ട് ആവശ്യപ്പെട്ടു

വര്‍ത്തമാന ഇന്ത്യന്‍ രാഷ്ടീയ രംഗത്ത് മതേതരത്വം, ജനാധിപത്യം എന്നതിനൊക്കെ എക്കാലത്തേക്കാളും പ്രസക്തി വര്‍ധിച്ചിരിക്കുമ്പോള്‍ അതൊക്കെ ‘കാട്ടിക്കൂട്ടലുകള്‍’ ആണെന്ന മന്ത്രിയുടെ വാദം ഭരണഘടന പൊളിച്ചെഴുതണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന ആര്‍ എസ് എസുമായുള്ള സി പി എമ്മിന്റെ സമരസപ്പെടലാണെന്നും ഹൈദര്‍ ചുങ്കത്തറ അഭിപ്രായപ്പെട്ടു.


error: Content is protected !!