കെ റെയില്‍ ധവളപത്രം വേണമെന്ന് സുപ്രഭാതം

Web Desk
1 Min Read

കോഴിക്കോട്: സര്‍വെകല്ല് പിഴുതെറിയുന്ന കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് സമസ്തയുടെ സുപ്രഭാതം പത്രത്തില്‍ മുഖപ്രസംഗം. കോണ്‍ഗ്രസും, പദ്ധതിയെ എതിര്‍ക്കുന്നവരും തെരുവിലിറങ്ങിയാല്‍ വലിയ അക്രമത്തില്‍ കലാശിക്കുമെന്നും കെ റെയിലിനെക്കുറിച്ച് ധവള പത്രം പുറത്തിറക്കണമെന്നും മുഖപ്രസംഗം പറയുന്നു.

city exchange

സംഘര്‍ഷഭരിതമായ ഒരന്തരീക്ഷത്തില്‍ ഒരു വികസന പ്രവര്‍ത്തനവും സുഗമമായി മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നും നാടിന്റെ വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെടുത്തണമെന്നും ഇതില്‍ പറയുന്നുണ്ട. വികസനത്തിലേക്കുള്ള പുത്തന്‍ കുതിപ്പായി പദ്ധതിയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുമ്പോഴും രൂക്ഷമായ എതിര്‍പ്പാണ് പ്രതിപക്ഷത്ത് നിന്നും മറ്റു സംഘടനകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ സന്ദര്‍ഭത്തില്‍ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം.കെ റെയില്‍ ഉപേക്ഷിക്കില്ലെന്നതില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍, പദ്ധതി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കുമെന്നും സമസ്ത മുഖപ്രസംഗത്തില്‍ പറയുന്നു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി വീടുകള്‍ തോറും പ്രചരണം നടത്താന്‍ യു ഡി എഫ് തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമസ്തയുടെ പുതിയ നിലപാട്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!