മസ്ജിദുല്‍ അഖ്സയില്‍ ബോംബ് വെക്കാനുള്ള ഇസ്രായേല്‍ സംഘടനകളുടെ പദ്ധതികളെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: മസ്ജിദുല്‍ അഖ്സയില്‍ ബോംബ് വയ്ക്കുന്നതിനും അതിന്റെ സ്ഥാനത്ത് ജൂത ആരാധനാലയം നിര്‍മിക്കാനുമുള്ള ഇസ്രായേലി അധിനിവേശ സംഘടനകളുടെ പദ്ധതികളെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഗാസ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ അക്രമം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള അപകടകരമായ പ്രകോപനമാണിതെന്ന് ഈ പദ്ധതികളെ ഖത്തര്‍ വിശേഷിപ്പിച്ചു.

city exchange

ജറുസലേമിലെ അല്‍-അഖ്സ പള്ളിയുടെയും അതിന്റെ പുണ്യസ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പദവി ലംഘിക്കുന്നതിനെ ഖത്തര്‍ നിരാകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

അധിനിവേശം തടയുന്നതിനും പുണ്യസ്ഥലങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര നിയമസാധുതയെയും അതിന്റെ പ്രമേയങ്ങളെയും മാനിക്കാനും അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു.

1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമസാധുതയും ദ്വിരാഷ്ട്ര പരിഹാരവും അടിസ്ഥാനമാക്കി ഫലസ്തീന്‍ ലക്ഷ്യത്തെയും ഫലസ്തീന്‍ ജനതയുടെ ദൃഢതയെയും പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാട് മന്ത്രാലയം പുതുക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!