

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഇന്ത്യന്‍ സമൂഹത്തിലെ സംഘടനകളെ ഭാഗമാക്കുന്നതിനും സംഘടനാ സംഗമം സംഘടിപ്പിച്ചു.

ഐ ഐ സി സി കാഞ്ഞാണി ഹാളില്‍ നടന്ന ചടങ്ങില്‍ 150ഓളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഐ സി ബി എഫ് ഇന്‍ഷുറന്‍സ് സ്‌കീം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.


ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളില്‍ സംഘടന നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ഇന്‍ഷുറന്‍സ് ദാതാക്കളായ ബീമയുമായി ചര്‍ച്ച നടത്തി ഇന്‍ഷുറന്‍സ് സ്‌കീമിനായി ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ഐ സി ബി എഫ് ഇന്‍ഷുറന്‍സിന്റെ ചാര്‍ജ്ജുള്ള മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഇന്‍ഷുറന്‍സ് സ്‌കീമിനെക്കുറിച്ചുള്ള വിശദമായ അവതരണം നടത്തി. പോളിസി പ്രത്യേകതകളെയും ആനുകൂല്യങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ സി ബി എഫ് ഉപദേശക സമിതി ചെയര്‍മാന്‍ സാം ബഷീര്‍, ഐ സി ബി എഫ് മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, സീനിയര്‍ കമ്യൂണിറ്റി നേതാക്കളായ കെ എസ് പ്രസാദ്, വി എം നാരായണന്‍ തുടങ്ങിയവര്‍ ഐ സി ബി എഫ് ഇന്‍ഷുറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനായി ഐ സി ബി എഫ് നടത്തുന്ന ക്രിയാത്മക ഇടപെടലുകളെക്കുറിച്ചും സംസാരിച്ചു.
ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ഇ ടി സി ഗ്രൂപ്പിലെ 35 ജീവനക്കാരുടെ ഇന്‍ഷൂറന്‍സ് ഫോമുകള്‍ എം ഡി കെ കെ അന്‍വറും തമിഴ് സംഘടനയായ വെളിനാട് വാല്‍ തമിഴര്‍ നള സംഘം (വി വി ടി എന്‍ എസ്) തങ്ങളുടെ 30 അംഗങ്ങളുടെ ഫോമുകളും കൈമാറി.
ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ കുല്‍ദീപ് കൗര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീര്‍ അഹമ്മദ്, സെറീന അഹദ്, ശങ്കര്‍ ഗൗഡ്, ഹമീദ് റാസ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

