കാബൂള്‍ സ്‌ഫോടനത്തെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമവും ഭീകരവാദവും നിരസിക്കുന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

city exchange

സ്‌ഫോടനത്തെ തുടര്‍ന്ന് മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്കും അഫ്ഗാന്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!