Community
ഫോസ ഖത്തര്‍ വാര്‍ഷിക സംഭാവന കൈമാറി
ദോഹ: ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നടന്നുകൊണ്ടിരിക്കുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോസ ഖത്തര്‍ ചാപ്റ്റര്‍ തങ്ങളുടെ 2024 വര്‍ഷത്തെ വാര്‍ഷിക സംഭാവന ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലിന് ഫോസ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ കൈമാറി.
പ്രിന്‍സിപ്പല്‍ ഡോ. അയ്ഷ സ്വപ്ന ആതിഥേയത്വം വഹിച്ച ചടങ്ങില്‍ ഫോസ ഖത്തര്‍ എക്സിക്യൂട്ടീവ് പ്രതിനിധികളായ മശ്ഹൂദ് വി സി, സഹീര്‍,
ഷഹാസാദ്, ഫായിസ് എന്നിവര്‍ പങ്കെടുത്തു.
ഫോസ ഖത്തര്‍ ചാപ്റ്ററിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെയും പിന്തുണയെയും ഫോസ പ്രസിഡന്റും മാനേജിംഗ്കമ്മറ്റി വൈസ് പ്രസിഡന്റുമായ കുഞ്ഞലവി അഭിനന്ദിച്ചു. ഫോസ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യൂസഫലി, ഫോസ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹിയും മുന്‍ പ്രിന്‍സിപ്പലുമായ ഇമ്പിച്ചി കോയ എന്നിവര്‍ സംസാരിച്ചു.
2004-ല്‍ ഫോസ ഖത്തര്‍ ചാപ്റ്റര്‍ ആരംഭിച്ച വിദ്യാഭ്യാസ സഹായ സംരംഭം പിന്നീട് ഫറോക്ക് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ വിവിധ ചാപ്റ്ററുകള്‍ കൂടി സ്വീകരിക്കുകയായിരുന്നു. ഈ സംരംഭം പ്രതിവര്‍ഷം മുന്നൂറില്‍പരം വിദ്യാര്‍ഥികള്‍ക്ക് വിവിധ രൂപങ്ങളിലായി സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികളെ സഹായിക്കാന്‍ വേണ്ടിയുള്ള ഈ പദ്ധതിയിലേക്ക് ഉദ്ധരമായി സംഭാവനകള്‍ ചെയ്യുന്ന എല്ലാവരോടും ഫോസ സെന്‍ട്രല്‍ കമ്മിറ്റിയുടെ പേരില്‍ യൂസഫലി അഗാധമായ നന്ദി അറിയിച്ചു. ഫാറൂഖ് കോളേജ് കാമ്പസിലുള്ള ഡയാലിസിസ് സെന്ററില്‍ 42ഓളം പേര്‍ ഇപ്പോള്‍ ചികില്‍സ തേടുന്നുണ്ട്.
ചടങ്ങിന് ഫോസ ഖത്തര്‍ ജനറല്‍ സെക്രട്ടറി ഷഹസാദ് സ്വാഗതം പറഞ്ഞു.