
സ്റ്റോക്ക്‌ഹോം: ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ജോണ്‍ ക്ലാര്‍ക്ക്, മൈക്കല്‍ ഡെവോറെറ്റ്, ജോണ്‍ മാര്‍ട്ടിനിസ് എന്നിവര്‍ക്ക്. ഒരു ഇലക്ട്രിക് സര്‍ക്യൂട്ടില്‍ സ്ഥൂലമായ ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ്ങും ഊര്‍ജ ക്വാണ്ടൈസേഷനും കണ്ടെത്തിയതിനാണ് പുരസ്‌കാരം. ഇത് മനുഷ്യ സ്‌കെയിലില്‍ ക്വാണ്ടം പ്രതിഭാസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അന്വേഷണത്തിലെ വിജയമായി അടയാളപ്പെടുത്തുന്നു.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസാണ് ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നല്‍കുന്നത്. 11 മില്യന്‍ സ്വീഡിഷ് ക്രോണര്‍ (1.2 മില്യന്‍ യു എസ് ഡോളര്‍) ആണ് പുരസ്‌കാരത്തുക. 1901 മുതല്‍ 2024 വരെ 118 തവണയായി 226 പേര്‍ക്ക് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ നല്‍കിയിട്ടുണ്ട്.

രസതന്ത്ര നൊബേല്‍ ബുധനാഴ്ചയും സാഹിത്യ നൊബേല്‍ വ്യാഴാഴ്ചയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.
