ഓലക്കൊട്ട മെടയല്‍ ചടങ്ങ് നവ്യാനുഭവമായി; ഹരിതചട്ടം പാലിച്ച് പ്രകൃതി സഹൃദത്തിനായി നാടൊരുങ്ങി

Web Desk
1 Min Read

പയ്യന്നൂര്‍: ഒക്ടോബര്‍ 22 മുതല്‍ 25 വരെ രാമന്തളിയില്‍ നടക്കുന്ന 64-ാമത് പയ്യന്നൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഹരിത പെരുമാറ്റ ചട്ടം പാലിച്ച് പ്രകൃതി സൗഹൃദമാക്കാന്‍ രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓലക്കൊട്ട മെടയല്‍ നവ്യാനുഭവമായി മാറി.

city exchange

ഗ്രീന്‍ പ്രോട്ടോകള്‍ ചെയര്‍മാന്‍ ടി ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ എ എന്‍ ബീന സ്വാഗതം പറഞ്ഞു. എം പ്രദീപന്‍, കൂളിയാടത്ത് കൃഷ്ണന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ പി ജനാര്‍ദ്ദനന്‍, സി രവീന്ദ്രന്‍, ടി. പി സിമി, എന്‍ നവ്യ, ഇ രാധാമണി, ഇ ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളുടേയും കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ നൂറിലധികം ഓലക്കൂട് നിര്‍മ്മിച്ച് നല്‍കാന്‍ ശില്പശാലക്ക് സാധിച്ചു. പഴയതും പുതിയതുമായ തലമുറകളുടെ സംഗമ വേദിയായി മാറിയത് കാണികള്‍ക്ക് നവ്യാനുഭവമായി. ഓല കൂട് നിര്‍മ്മാണത്തില്‍ പ്രായവ്യത്യാസമന്യേ സ്ത്രീ പുരുഷന്മാരോടൊപ്പം സ്‌കൂള്‍ കുട്ടികളും ഹരിത കര്‍മ്മ സേനാംഗങ്ങളും അണിചേര്‍ന്നത് സംഘാടകര്‍ക്ക് ആവേശം പകര്‍ന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!