

ദോഹ: കേരള ബ്ലാസ്‌റ്റേഴ്‌സിന്റേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റേയും സ്‌പോണ്‍സറായ ബൈജൂസ് എജുക്കേഷന്‍ ആപ് ഖത്തര്‍ ലോകകപ്പിലും സ്‌പോണ്‍സര്‍. ഫിഫ ലോകകപ്പ് ഫുട്ബാള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന ബഹുമതിയും ബൈജൂസിന് ഇതോടെ സ്വന്തമായി.

കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രനാണ് ബൈജൂസ് ആപ്പ് വികസിപ്പിച്ചത്. ഫേസ്ബുക്ക് ഉള്‍പ്പെടെ നിരവധി ഐ ടി ഭീമന്മാര്‍ക്ക് ബൈജൂസില്‍ ഓഹരിയുണ്ട്.
ബംഗളൂരു കേന്ദ്രീകരിച്ചാണ് ബൈജൂസ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ് പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ ലോകകപ്പ് സ്‌പോണ്‍സര്‍ഷിപ്പിന്റെ സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബൈജൂസ് പുറത്തുവിട്ടിട്ടില്ല.

ലോകത്താകമാനമുള്ള ഫുട്ബാള്‍ ആരാധകരിലേക്ക് എത്താന്‍ തങ്ങള്‍ക്ക് ഖത്തര്‍ ലോകകപ്പ് വഴിയൊരുക്കുമെന്നും വികസനത്തിലും വളര്‍ച്ചയിലും കുതിച്ചു ചാട്ടമുണ്ടാകുമെന്നുമാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ബൈജൂസ് പ്രതീക്ഷിക്കുന്നത്.
ഫിഫ ലോകകപ്പ് ഫുട്ബാളിലെ സ്‌പോണ്‍സര്‍മാരിലൊരാളാവാന്‍ സാധിക്കുന്നത് തനിക്ക് വലിയ ആത്മവിശ്വാസം പകരുന്നതായി ബൈജൂസ് സഹസ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

