

ദോഹ: നാല് പതിറ്റാണ്ടിലേറെയുള്ള പ്രവര്‍ത്തന വൈഭവവും കൃത്യമായ ആസൂത്രണത്തോടെയുമുള്ള ഖത്തര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം വി എം ജെയുടെ എല്ലാ ഘടകങ്ങള്‍ക്കും മാതൃകയാക്കാന്‍ ഉതകുന്നതാണെന്ന് ആര് കെ അബ്ദുല്ല ഹാജി അഭിപ്രായപ്പെട്ടു. വി എം ജെയുടെ യു എ ഇ കമ്മിറ്റി പ്രസിഡന്റും സെന്റര്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ ആര് കെ അബ്ദുല്ല ഹാജിക്ക് ഖത്തര്‍ കമ്മിറ്റി നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് നാസര്‍ നീലിമ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്മാന് അബ്ദുല്‍ ലത്തീഫ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. എം പി ഇല്യാസ്, ഫൈസല്‍ അരോമ, ഡോ. നൗഷാദ്, സഅദ് കാര്‍ത്തികപ്പള്ളി, സജീര്‍ അമരാവതി, ഇ എം കുഞ്ഞമ്മദ്, ഷൗക്കത്ത് തായാട്ട് കുനി, കെ പി ഇബ്രാഹിം, അഷ്റഫ് തായാട്ട് കുനി, നസീര്‍ പി പി കെ, റയീസ് മാസ്റ്റര്‍ കുന്നോത്ത്, സല്മാന് മുണ്ടയാട്ട്, പി കെ കെ അബ്ദുല്ല, ജാഫര്‍ മേയന, കെ എം ഫൈസല്‍, തിയ്യറമ്പത്ത് കുഞ്ഞമ്മദ് എന്നിവര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സാമ്രാജ്യത്ത അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്തീനിലെ സഹോദരങ്ങള്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പ്രമേയം വൈസ് പ്രസിഡന്റ് പി കെ ഹാഷിം അവതരിപ്പിച്ചു. ദുരന്ത ഭൂമിയില്‍ പൊരുതുന്ന കഷ്ടത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നടന്ന പ്രാര്‍ഥനക്ക് ശാദുലി കോറോത്ത് നേതൃത്വം നല്കി. ഖത്തര്‍ കമ്മിറ്റി ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന നോര്‍ക്ക റൂട്സ് ക്ഷേമനിധി അംഗത്വ ക്യാമ്പയിന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആര് കെ അബ്ദുല്ല ശാദുലിക്ക് നല്കി തുടക്കം കുറിച്ചു.
ഉപദേശക സമിതി വൈസ് ചെയര്മാന് കെ എം നാസര്‍ ആര് കെ അബ്ദുല്ല ഹാജിക്ക് ഉപഹാരം നല്കി. ജമാഅത്ത് സെക്രട്ടറി പി വി എ നാസര്‍ സ്വാഗതവും സെക്രട്ടറി ഷംസീര്‍ വെങ്കപ്പെട്ട നന്ദിയും പറഞ്ഞു.

