

ദോഹ: ‘നമ്മള് കോഴിക്കോട്’ എന്ന ശീര്‍ഷകത്തില്‍ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് അഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ സമാപനം പോഡാര്‍ പേള്‍ സ്കൂളില്‍ നടന്നു. സാംസ്കാരിക സദസ്സ്, ഓണാഘോഷം, സാഹിത്യ സദസ്സ്, കലാ പരിപാടികള്‍, രചനാ മത്സരങ്ങളുടെ പുരസ്കാര വിതരണം, പായസ മത്സരം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.

കോഴിക്കോട് മിഠായി തെരുവിലും മാനാഞ്ചിറയിലും എത്തിയ പ്രതീതി ജനിപ്പിക്കും വിധം ഡിസൈന്‍ ചെയ്തതായിരുന്നു വേദിയുടെ കവാടം. മനസ്സിന് കുളിര്‍മ നല്കുന്ന കാഴ്ചകള്‍ ഒരുക്കി നഗരത്തില്‍ സ്ഥാപിച്ച അതേ രൂപത്തില്‍ നിര്‍മിച്ച എസ് കെയുടെ പ്രതിമ സന്ദര്‍ശകരെ ആകര്‍ഷിച്ചു.

സാംസ്കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍, കോഴിക്കോട് എം പി എം കെ രാഘവന്, വടകര എം എല്‍ എ കെ കെ രമ, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്, പ്രശസ്ത എഴുത്തുകാരായ പി കെ പാറക്കടവ്, കല്പറ്റ നാരായണന്, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്, ഐ ബി പി സി പ്രസിഡന്റ് മുഹമ്മദ് താഹാ, പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവ് ഡോ. മോഹന്‍ തോമസ്, കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, സംസ്കൃതി സെക്രട്ടറി ഷംസീര്‍ അരിക്കുളം, ഫോക്ക് അഞ്ചാം വാര്‍ഷിക സ്വാഗത സംഘം ചെയര്മാന് കെ പി അഷ്റഫ്, ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ അലി എന്നിവര്‍ സംസാരിച്ചു.
ഫോക് പ്രസിഡന്റ് കെ കെ ഉസ്മാന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രഞ്ജിത് കുമാര്‍ ചാലില്‍ സ്വാഗതവും ഫോക്ക് വൈസ് പ്രസിഡന്റ് രാജശ്രീ റഷീദ് നന്ദിയും പറഞ്ഞു.

അന്‍വര്‍ ബാബു, മുസ്തഫ എം വി, രശ്മി ശരത്, സാജിദ് ബക്കര്‍, സിറാജ് സുറു, അഡ്വ. റിയാസ്, ശരത് സി നായര്‍, സക്കീര്‍, ഹല, ഫരീദ് തിക്കോടി, റിയാസ് ബാബു, സമീര്‍, സമീറ ഷാജു, ഫാസിന ഫരീദ്, സെനിത് കേളോത്ത് എന്നിവര്‍ സ്റ്റേജ് നിയന്ത്രിച്ചു. 1600 പേര്‍ക്കുള്ള സദ്യയും ഒരുക്കിയിരുന്നു. ബിജു കൈവേലിയും സുനുവും സദ്യയുടെ കോര്ഡിനേറ്റര്മായിരുന്നു.
യോഗത്തില്‍ ഖത്തറില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഫോക്കിന്റെ പ്രസിഡന്റ് കെ കെ ഉസ്മാനെ അംബാസിസര്‍ വിപുല്‍ മൊമെന്റോ നല്കി ആദരിച്ചു. അതോടൊപ്പം ഖത്തറിലെ ബിസിനസ് രംഗത്തും ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യം അറിയിച്ച കോഴിക്കോട്ടുകാരായ ഷുക്കൂര്‍ കിനാലൂരിനേയും സിദ്ദീഖ് പുറയിലിനേയും സി കെ മുഹമ്മദ് കോയയേയും സിംഫണി മജീദിനേയും കോഴിക്കോട് എം പി എം കെ രാഘവന് പൊന്നാട അണിയിച്ച് ആദരിച്ചു.
ഖത്തറില്‍ റെക്കോര്‍ഡിട്ട് പായസ മല്‍സരത്തില്‍ 35 പേര് പങ്കെടുത്തു. അനില്‍കുമാര്‍ സി എല്‍ പായസ മല്‍സരത്തിന് നേതൃത്വം നല്കി.
കനല് ദോഹയുടെ പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെയാണ് അഥിതികളെ സ്റ്റേജിലേക്ക് ആനയിച്ചത്. രാവിലെ 11 മണിക്കാരംഭിച്ച സ്റ്റേജ് പ്രോഗ്രാമില്‍ ഖത്തറിലെ കലാകാരന്മാര് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

കോഴിക്കോട് നഗരത്തിന് സാഹിത്യ നഗരി എന്ന പദവി ലഭിച്ചതിലുള്ള സന്തോഷത്തിന്റെ ഭാഗമായി ചേര്‍ന്ന സാഹിത്യ സെമിനാറില്‍ മലയാള സാഹിത്യത്തിലെ പ്രശസ്തരായ പി കെ പാറക്കടവും കല്പറ്റ നാരായണന് മാസ്റ്ററും മുഖ്യാഥികളായി പങ്കെടുത്തു. മജീദ് നാദാപുരം ആമുഖ ഭാഷണം നടത്തി. തന്‍സീം കുറ്റ്യാടി മോഡറേറ്ററായിരുന്നു.
സാഹിത്യ സദസ്സില്‍ കല്പറ്റ നാരായണന് മാഷും പി കെ പാറക്കടവും അവരുടെ കഥകളും കവിതകളും ആനുകാലിക പ്രസക്തമായ വിഷയങ്ങളും കൈകാര്യം ചെയ്തു.
സാഹിത്യ സദസ്സില്‍ ഫോക് അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഫോക്ക് സാഹിത്യ വിഭാഗം സംഘടിപ്പിച്ച രചനാ മല്‍സരത്തില്‍ വിജയിച്ചവര്‍ക്കുളള മെമെന്റോകളും സര്‍ട്ടിഫിക്കറ്റുകളും പി കെ.പാറക്കടവും കല്പറ്റ നാരായണന് മാസ്റ്ററും വിതരണം ചെയ്തു. നജീബ് മൂടാടി, അഷ്റഫ് കെ പി, കെ കെ ഉസ്മാന്, രഞ്ജിത് കുമാര്‍ ചാലില്‍, മന്‍സൂര്‍ അലി, ഫരീദ് തിക്കോടി എന്നിവര്‍ പ്രസംഗിച്ചു.
ഹുസൈന് വാണിമേലും ഒ കെ മുനീര്‍, അഷ്റഫ്, അന്‍സാര്‍ അരിമ്പറ, ഷംനാ ആസ്മി എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. സിറാജ് സുറു സദസ്സിന് നന്ദി പറഞ്ഞു.
സാംസ്ക്കാരിക പരിപാടിയില്‍ രണ്ടായിരത്തിലധികം പേര് പങ്കെടുത്തു. ആസിഫ് കാപ്പാട്, അനിതാ ഷെയ്ക്ക്, വയലനിസ്റ്റ് റിനീഷ്, കീര്‍ത്തന എന്നിവരോടൊപ്പം ഖത്തറില്‍ നിന്നുള്ള അനീഷാ രാജേഷും റിയാസ് കരിയാടും ഗാനങ്ങള്‍ ആലപിച്ചു. ഇസ്മായില്‍ നന്തിയുടെ സ്പോട്ട് ഡബ്ബിംഗും കൈതോലാ ഗ്രൂപ്പിന്റെ നാടന്‍ പാട്ടുകളും അരങ്ങേറി.

