ഖത്തര്‍ ലോകകപ്പ്; ഇലക്ട്രിക്ക് വാഹനങ്ങളിലൂടെ ഒഴിവായത് 1.6 ദശലക്ഷം കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളല്‍

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഭാഗമായി ഓടിയ ഇലക്ട്രിക് വാഹനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയത് 1.8 മില്യന്‍ കിലോമീറ്റര്‍. ഇതുവഴി 1.6 ദശലക്ഷം കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (സിഒ2) പുറന്തള്ളുന്നതാണ് ഒഴിവായതെന്ന് മുവാസലാത്ത് (കര്‍വ) അറിയിച്ചു.

city exchange

നവംബര്‍ 20 മുതല്‍ ഡിസംബര്‍ ആറു വരെയുള്ള തിയ്യതികളില്‍ 900 ഇലക്ട്രോണിക് ബസുകള്‍ ടൂര്‍ണമെന്റ് ബസ് സര്‍വീസായും പരിസ്ഥിതി സൗഹൃദ പൊതുഗതാഗതമായും ഉപയോഗിച്ചതായി മുവാസലാത്ത് ട്വീറ്റില്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ മൊത്തം സര്‍വീസ് ദൈര്‍ഘ്യം 141,309 മണിക്കൂറായിരുന്നു.ആകെ 1,848,393 കിലോമീറ്ററാണ് ഓടിയത്. മൊത്തം 1,684,256 കിലോഗ്രാമായാണ് കാര്‍ബണ്‍ ഉദ്മവനം കുറഞ്ഞത്. അതായത് ഒരു വര്‍ഷത്തേക്ക് 12,205 മരങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തുല്യമാണിത്.

ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് ഇലക്ട്രിക് ബസ്സുകളും ഹൈബ്രിഡ് ടാക്‌സികളും ഉപയോഗിക്കുന്ന ആദ്യത്തെ രാജ്യമാണ് ഖത്തര്‍. ടൂര്‍ണമെന്റിന്റെ പാരിസ്ഥിതിക ആഘാതം ഇത് ഗണ്യമായി കുറയ്ക്കുന്നു.

- Advertisement -
Ad image

സുരക്ഷിതവും സുഗമവും സുസ്ഥിരവുമായ യാത്ര ഉറപ്പാക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ചാണ് പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കനുസരിച്ച് മുവാസലാത്ത് ഇ-ബസുകള്‍ നിര്‍മിച്ചിരിക്കുന്നത്. ലോകകപ്പിലെ പൊതുഗതാഗത വാഹനങ്ങള്‍ ഖത്തറിന്റെ സുസ്ഥിര ഗതാഗത സംവിധാനത്തിന് മികവു നല്‍കുമെന്നാണ് മുവാസലാത്ത് പ്രതീക്ഷിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!