Community
ഗാന്ധിജി ഇപ്പോഴും ഫാസിസ്റ്റുകള്‍ക്ക് ഭീഷണി: അഡ്വ. കെ പി സൂഫിയാന്‍ ചെറുവാടി

ദോഹ: മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്നവര്‍ക്ക് അവരുദ്ദേശിച്ച പോലെ അദ്ദേഹത്തിന്റെ ആശയങ്ങളെ ഇല്ലാതാക്കാന്‍ സാധിച്ചില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ പി സൂഫിയാന്‍ ചെറുവാടി. ‘ഗാന്ധി മുതല്‍ ഗാന്ധി വരെ’ എന്ന ശീര്‍ഷകത്തില്‍ ഇന്‍കാസ് ഖത്തര്‍ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രക്തസാക്ഷിത്വത്തിലൂടെ ഗാന്ധിയന്‍ ആശയങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഗോഡ്‌സെയുടെ പിന്‍തലമുറക്കാര്‍ ആ ആശയങ്ങളെ ഇല്ലാതാക്കാന്‍ വീണ്ടും വീണ്ടും ഗാന്ധിജിയെ വധിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെയുള്ള ചെറുത്ത് നില്പ്പാണ് രാഹുല്‍ ഗാന്ധി വര്‍ത്തമാന ഇന്ത്യയില്‍ തുടരുന്നതെന്നും സൂഫിയാന്‍ പറഞ്ഞു.

ഐ സി സി മുംബൈ ഹാളില്‍ ഇന്‍കാസ് തിരുവമ്പാടി നിയോജക മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് സൗബിന്‍ ഇലഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു. സംഗമം ഒ ഐ സി സി ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.


ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായില്‍, വടകര നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, ഇന്‍കാസ് ജില്ലാ പ്രസിഡണ്ട് വിപിന്‍ മേപ്പയൂര്‍, ഇ എ നാസര്‍, ബഷീര്‍ തുവാരിക്കല്‍, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ഷഹാന ഇല്ല്യാസ്, മുഹമ്മദലി വാണിമേല്‍, അശ്‌റഫ് വടകര, അബ്ബാസ് സി വി, ഹരീഷ് കുമാര്‍, കെ സഫ്വാന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുഖ്യാതിഥി കെ.പി സൂഫിയാന് സി ടി സിദ്ദീഖ് ഹാരാര്‍പ്പണം ചെയ്തു. അസീസ് പുറായില്‍ സ്വാഗതവും അനീസ് റഹ്മാന്‍ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.


