ബഹുസ്വരത ഉള്‍ക്കൊള്ളാനാവാത്ത കാഴ്ചയാണ് ലോകത്തുണ്ടാകുന്നത്: എം സ്വരാജ്

Web Desk
1 Min Read

ദോഹ: ഇന്ത്യയുടെ ബഹുസ്വരതയെ കുറിച്ചാണ് പറയേണ്ടതെങ്കിലും ഇതുപോലൊരു പരിപാടിയില്‍ അത് പറയാന്‍ കഴിയാത്ത വിധം വെല്ലുവിളിക്കപ്പെടുന്നുണ്ടെന്ന് എം സ്വരാജ്. മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ മജസ്റ്റിഖിന്റെ ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

വൈവിധ്യമാണ് ബഹുസ്വരത. അതിനെ ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രശ്‌നമാണ് ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെന്നതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ പ്രശ്‌നമുണ്ട്. ഗസയിലും റഫയിലും നമ്മളത് കാണുന്നുണ്ട്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നാല്‍പ്പതിനായിരത്തിലേറെ പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്. അതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ വെറുക്കപ്പെടേണ്ടതിന്റെ പേരാണ് യുദ്ധം. വൈവിധ്യത്തെ അംഗീകരിക്കാത്ത സങ്കുചിത്വമാണ് യുദ്ധത്തിന് കാരണമെന്നും എം സ്വരാജ് പറഞ്ഞു.

യുദ്ധങ്ങള്‍ക്കിടയിലും പ്രതീക്ഷ ഉണര്‍ത്തുന്ന ചില കാഴ്ചകള്‍ കാണാനാവുന്നുണ്ടെന്നും ലോകം മുഴുവന്‍ യുദ്ധത്തെ തള്ളിപ്പറയുന്നത് ആ പ്രതീക്ഷയാണെന്നും എം സ്വരാജ് പറഞ്ഞു.

- Advertisement -
Ad image

ഈ പ്രതീക്ഷകള്‍ക്കിടയിലും നിരാശയുണര്‍ത്തുന്നത് ഇസ്രായേലിലേക്ക് ആയുധങ്ങള്‍ നിറച്ച കപ്പല്‍ പുറപ്പെട്ടത് ഇന്ത്യയില്‍ നിന്നാണെന്നതാണ്. ഇക്കാര്യത്തില്‍ നമ്മള്‍ ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി.

രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കുന്നതിനെ കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരിക്കണമെന്നും മലപ്പുറത്തിന്റെ ഇന്നലെകളിലേക്ക് നോക്കിയാല്‍ ബഹുസ്വരതയെ അണയാതെ സൂക്ഷിച്ചത് കാണാനാവുമെന്നും എം സ്വരാജ് പറഞ്ഞു.

മറ്റേത് കാലത്തേക്കാളും ബഹുസ്വരതയെ കുറിച്ച് ഇന്ന് പറയേണ്ടതുണ്ട്. ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണ് ഗാന്ധിജിയെ ലോകമറിഞ്ഞത് എന്നു പറഞ്ഞ പ്രധാനമന്ത്രി ഗാന്ധി സിനിമ കണ്ടിട്ടും അദ്ദേഹത്തെ അറിഞ്ഞില്ലല്ലോ എന്ന ചോദ്യവും എം സ്വരാജ് ചോദിച്ചു.

Share This Article
Leave a Comment
error: Content is protected !!