

ദോഹ: ബിര്‍ക്കത്ത് അല്‍ അവാമീര്‍ ഏരിയയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശി വാഹനമിടിച്ച് മരിച്ച്. റോഡിലൂടെ നടന്നു പോകവെയാണ് അപകടം.

ബീഹാറിലെ ബസ്താവാര സ്വദേശി മുഹമ്മദ് ദിലാവര്‍ (27) ആണ് മരിച്ചത്. റോഡരികിലൂടെ നടന്നു പോകവേ ബംഗ്ലാദേശ് സ്വദേശി ഓടിച്ചിരുന്ന വാഹനമിടിക്കുകയായിരുന്നു.

പിതാവ്: മുഹമ്മദ് ചോട്ടെ ഖാന്‍.മാതാവ്: ഇശ്‌റത്ത് ഖാത്തൂന്‍.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

