മെക്‌സിക്കോയില്‍ കടലിന് തീപിടിച്ചു

Web Desk
0 Min Read

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ യുകാടാന്‍ മേഖലയിലെ കടലില്‍ തീപ്പിടുത്തം. വെള്ളത്തിനടിയിലൂടെയുള്ള പൈപ്പ് ലൈനില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് ഓയില്‍ കമ്പനി പെമെക്‌സ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

city exchange

ഉരുകിയ ലാവയോടൊപ്പം ഓറഞ്ച് നിറത്തിലുള്ള തീനാളങ്ങള്‍ വെള്ളത്തിന് പുറത്തേക്ക് ചാടിയത് തീപ്പിടിത്തം പോലെയാണ് അനുഭവപ്പെടുന്നത്. വൃത്താകൃതിയില്‍ തീ കത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. പെമെക്‌സ് ഓയില്‍ പ്ലാറ്റ്‌ഫോമിന്റെ അടുത്തുതന്നെയാണ് തീപ്പിടിത്തമുണ്ടായത്.

അഞ്ച് മണിക്കൂര്‍ കടലില്‍ തീപ്പിടിത്തമുണ്ടായി. അതിന് ശേഷമാണ് അണക്കാന്‍ സാധിച്ചത്. പെമെക്‌സ് കമ്പനിയുടെ പ്രധാന എണ്ണ ഖനന കേന്ദ്രമായ കു മലൂബ് സാപിലേക്കുള്ള പൈപ്പ്‌ലൈനിലായിരുന്നു തീപ്പിടുത്തം. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!